Advertisment

പി.കെ.ശശിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം: യുവമോർച്ച

New Update

പാലക്കാട്:  ഷൊർണ്ണൂർ എംഎൽഎ പി.കെ. ശശിക്കെതിരെ ഉയർന്നുവന്നിട്ടുള്ള പീഡനാരോപണം പോലീസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് യുവമോർച്ച പാലക്കാട് ജില്ലാ അധ്യക്ഷൻ ഇ.പി.നന്ദകുമാർ ഷൊർണൂർ ഡി വൈ എസ് പി ക്ക് പരാതി നൽകി.

publive-image

സുപ്രീം കോടതിയുടെ ലളിതകുമാരി കേസിലെ വിധിയുടെ അടിസ്ഥാനത്തിൽ ഇര തന്നെ പരാതി ബോധിപ്പിക്കണം എന്ന് നിർബന്ധമില്ല എന്നതിന്റെ അടിസ്ഥാനത്തിൽ ഉടൻതന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്തു കേസിലെ അന്വേഷണം തുടങ്ങണമെന്ന് യുവമോർച്ച പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Advertisment