Advertisment

പ്രളയ ബാധിതരായ വിദ്യാർത്ഥികൾക്ക് നൽകാൻ പഠനസാമഗ്രികൾ സമാഹരിച്ചു

New Update

എടത്തനാട്ടുകര:  പ്രളയത്തെ തുടർന്ന് പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്കായി പഠനസാമഗ്രികൾ ശേഖരിച്ച് വിദ്യാർത്ഥികൾ മാതൃകയായി. ഒത്തൊരുമിച്ച് എടത്തനാട്ടുകര എന്ന സാമൂഹ്യ സേവന ക്യാമ്പയിനിൻറെ ഭാഗമായാണ് വിദ്യാർത്ഥികൾ പഠനോപകരണങ്ങൾ ശേഖരിച്ചത്.

Advertisment

publive-image

സ്കൂളിലെ യു.പി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാർത്ഥികളിൽ നിന്ന് ആയിരം നോട്ടുബുക്കുകൾ, മൂവായിരത്തി അഞ്ഞൂറ് പേനകൾ, ആയിരം പെൻസിലുകൾ, സ്കെയിൽ, ഇൻസ്ട്രുമെൻസ്ബോക്സ്, ടിഫിൻബോക്സ് ,വാട്ടർ ബോട്ടിലുകൾ, ബാഗുകൾ പൗച്ചുകൾ തുടങ്ങി അമ്പത്തി അയ്യായിരം രൂപയുടെ പഠനസാമഗ്രികൾ ശേഖരിച്ചു.

സമാഹരിച്ച പഠനോപകരണങ്ങൾ അലനല്ലൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ രജി, വൈസ് പ്രസിഡണ്ട് അഫ്സറ, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഷീദ് ആലായൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.മുഹമ്മദലി, വി.ഗിരിജ, കെ. പി യഹിയ, റഷീദ് പരിയാരൻ, എന്നിവർ ഏറ്റുവാങ്ങി.

publive-image

പ്രിൻസിപ്പൽ ഐ.സഹീദ, ഹെഡ്മാസ്റ്റർ എൻ.അബ്ദുന്നാസർ , സ്കൗട്ട് മാസ്റ്റർ ഒ.മുഹമ്മദ് അൻവർ, അധ്യാപകരായ വി. മുഹമ്മദ്, പി.പി.അബ്ദുല്ലത്തീഫ്, വിപിൻ സി.ജി എന്നിവർ സംസാരിച്ചു. പഠന സാമഗ്രികളുടെ സമാഹരണത്തിന് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ, എൻഎസ്എസ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

ഈ സ്‌കൂളിലെ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സമാഹരിച്ച് നല്കുകയുമുണ്ടായി.

Advertisment