Advertisment

ആദിവാസി നയം പ്രഖ്യാപിക്കണം. ആദിവാസി ജനതയുടെ അവകാശ സംരക്ഷണം പ്രാധാന്യമർഹിക്കുന്നത്

New Update

പട്ടഞ്ചേരി:  കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾ ആദിവാസി ക്ഷേമത്തിനായി ശത കോടികൾ ചെലവഴിച്ചിട്ടും അവരുടെ ദുരിതങ്ങൾക്ക്‌ അറുതിവരാതിരിക്കുന്നതിലും ജീവിത സൗകര്യങ്ങൾക്ക്‌ യാതൊരു മാറ്റവും സംഭവിക്കാതിരിക്കുന്നതിലും ആദിവാസി വികസന പ്രവർത്തനങ്ങൾക്ക്‌ സുതാര്യത നഷ്ടപ്പെട്ടിരിക്കുന്നതിന്റെ തെളിവാണ്‌.

Advertisment

publive-image

ആദിവാസികളുടെ വികസനവും ക്ഷേമവും കൂടുതൽ ഫലപ്രാപ്തി കൈവരിക്കുന്നതിനായി സമഗ്രമായ ആദിവാസിനയം പ്രഖ്യാപിക്കണമെന്ന് കേരളയുക്തിവാദി സംഘം സംഘടിപ്പിച്ച ആദിവാസി ദിനാചരണ യോഗം ആവശ്യപ്പെട്ടു.

കേരള യുക്തിവാദി സംഘം സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ കെ.പി.ശബരിഗിരീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സിന്തസൈസേർസ്സ്‌ ചെയർമാൻ വിജയശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

publive-image

ആദിവാസി സംരക്ഷണ സംഘം ജില്ല പ്രസിഡണ്ട്‌ മാരിയപ്പൻ, വേലൂർ രമേശൻ, കേരള യുക്തിവാദിസംഘം ജില്ല ഭാരവാഹികളായ കെ.മോഹനൻ, രാഹുൽ, കെ.ശിവരാമൻ, ലെജികൃഷ്ണൻ, ഹ്യൂമനിസ്റ്റ്‌ യൂത്ത്‌ മൂവ്‌മന്റ്‌ ജില്ല പ്രസിഡണ്ട്‌ പ്രമിത അട്ടപ്പാടി നക്കുപതി ഊരിലെ ശെൽവൻ തുടങ്ങിയവർ സംസാരിച്ചു.

യോഗത്തിൽ പാലക്കാട്‌ റോസ്‌ പബ്ലിക്കേഷൻസ്‌ പ്രസിദ്ധീകരിച്ച 'വംശഹത്യയുടെ താഴ്‌വര' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു.

Advertisment