Advertisment

കുടുംബങ്ങൾ സമൂഹത്തിന്‌ മാതൃകകളാകണം: ഫാ. ലാലു ഓലിക്കൽ

New Update

കല്ലടിക്കോട്:  കുടുംബങ്ങൾ സമൂഹത്തിന്‌ മാതൃകകളാകണമെന്ന് യുവക്ഷേത്ര കോളേജ് വൈസ് പ്രൈൻസിപ്പാൾ ഫാ. ലാലു ഓലിക്കൽ പറഞ്ഞു. മേരീ മാതാ പള്ളിയിലെ വി.ജോൺ മരിയ വിയാനി കുടുംബ യൂണിറ്റ് വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

സാമൂഹ്യ പ്രവർത്തനങ്ങളും സഹായങ്ങളും നൽകാൻ ഓരോരുത്തർക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മേരീ മാതാ പള്ളി ഇടവക വികാരി ഫാ.ജോൺസൺ കണ്ണാമ്പടത്തിൽ അധ്യക്ഷത വഹിച്ചു.

ഒരുവർഷം മുഴുവനും മുടങ്ങാതെ കുടുംബ സമ്മേളനങ്ങളിൽ പങ്കെടുത്ത മാത്യു ചേപ്പനാം കുന്നേൽ, ടോം സ്ക്കറിയ നെടിയായ്ക്കൽ, ബിജു കൈപ്പള്ളിൽ എന്നീ കുടുംബങ്ങളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.

ഭാഗ്യ കുടുംബമായി തിരഞ്ഞെടുത്ത ഫ്രാൻസീസ് മുല്ലക്കരെയെയും കുടുംബത്തെയും ചടങ്ങിൽ ആദരിച്ചു ജോൺ മരിയ വിയാനി യൂണിറ്റ് പ്രസിഡന്റ് മാത്യു കല്ലടിക്കോട്, സെക്രട്ടട്ടി പ്രഭാ ടോം,ട്രഷറർ ജോസ് വെള്ളാരംകാല, ജോസ് മംഗലി,ജോസ് പട്ടേരിൽ,ശ്ലിത പാറക്കുടി,ഷൈജു, തുടങ്ങിയവർപ്രസംഗിച്ചു. കലാപരിപാടികളും സ്നേഹ വിരുന്നും ഉണ്ടായിരുന്നു.

Advertisment