Advertisment

ആനകളെ സംരക്ഷിക്കാനും മികച്ച പരിചരണം ഉറപ്പാക്കാനും ഗജദിനം. ലോക ഗജദിന അവബോധ ക്ലാസ് നടത്തി. എ.ജി.ജോൺസൺ നേതൃത്വം നൽകി

New Update

പാലക്കാട്:  ലോക ഗജദിനത്തോട് അനുബന്ധിച്ച് ആർട്ട്-എഫ്യൂഷൻസ് ഗ്ളോബൽ പാലക്കാടിന്റെ നേതൃത്വത്തിൽ അവബോധക്ളാസ് നടത്തി. ഡബ്ള്യു. ഡബ്ള്യു. എഫ് - ഇന്ത്യ, (world wide fund for nature ) കേരളയുടെ ജില്ലാ കോർഡിനേറ്റർ എ.ജി.ജോൺസ്സൺ ക്ളാസ് നയിച്ചു.

Advertisment

publive-image

തലയെടുപ്പോടെ ഉയർന്നും സ്‌നേഹത്തോടെ പതുങ്ങിയും ഒപ്പം ക്രൗര്യത്തോടെ ഇടഞ്ഞും തന്റെ വിവിധ ഭാവങ്ങളിൽ ആനകൾ മനുഷ്യർക്കൊപ്പമുണ്ട് . ആനകളെ സംരക്ഷിക്കാനും മികച്ച സുരക്ഷയും ഉറപ്പാക്കാനും അവർക്കായും ഒരു ദിവസം അതാണ് ഗജദിനം.

ആർട്ട്-എഫ്യൂഷൻസ് ഗ്ളോബൽ മേനേജിംങ്ങ് ഡയറക്ടർ ലില്ലി വാഴയിൽ അദ്ധ്യക്ഷത വഹിച്ചു. അസോസിയേറ്റ് പ്രൊഫസർ ബീഗം സാലിഹ, തമീമ തുടങ്ങിയവർ സംസാരിച്ചു.

ആർട്ട് - എഫ്യൂഷൻസ് ഗ്ളോബലിലെ കലാ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ അവബോധ ക്ളാസിന് ശേഷം കാട്ടിലും നാട്ടിലും ആനകളുടെ ദയനീയ അവസ്ഥകളെ കുറിച്ചുളള ചിത്രീകരണം ജലച്ചായത്തിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു.

Advertisment