Advertisment

നിയമങ്ങൾ സ്ത്രീകൾക്ക് ശക്തമായ സുരക്ഷിതത്വം നൽകുന്നു. 'സ്ത്രീ സുരക്ഷയും നിയമ പരിരക്ഷയും' ജനമൈത്രി സെമിനാർ ശ്രദ്ധേയമായി

author-image
admin
New Update

തച്ചമ്പാറ:  ജനാഭിലാഷത്തിനു അനുസൃതമായ പോലീസ് സംവിധാനത്തിന്റെയും സാമൂഹ്യ ബോധവൽക്കരണ പ്രവർത്തനങ്ങളുടെയും ഭാഗമായി കല്ലടിക്കോട് പോലീസ് ജനമൈത്രി സുരക്ഷാ സമിതിയുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തിൽ പൊന്നംകോട് സെന്റ്. ആന്റണീസ് ചർച്ച് പാരിഷ് ഹാളിൽ' സ്ത്രീ സുരക്ഷയും നിയമ പരിരക്ഷയും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

Advertisment

publive-image

തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.സുജാത ഉദ്ഘാടനം ചെയ്തു. ജനമൈത്രി സി ആർ ഒ രാജ് നാരായണൻ മുഖ്യ പ്രഭാഷണം നടത്തി. നിയമങ്ങള്‍ ശക്തമായ സുരക്ഷിതത്വം സ്ത്രീകൾക്ക് നല്‍കുന്നുണ്ടെങ്കിലും പലരും ഇതു സംബന്ധിച്ച് ബോധവതികളല്ല. സ്ത്രീകള്‍ അനുഭവിക്കുന്ന ഏതുതരം പീഡനങ്ങള്‍ക്കെതിരെയും സുശക്തമായ നിയമങ്ങൾ നിലവിലുണ്ട്.

നിയമസഹായത്തിനാ യി പോലീസിന്റെ നിലവിലുള്ള സുരക്ഷാ സമിതികളെ സമീപിച്ച് പരിഹാരം തേടാം. കുറ്റകൃത്യത്തിന്റെ തീവ്രതയനുസരിച്ച് ശിക്ഷ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ലൈംഗിക അതിക്രമങ്ങൾക്ക് വിധേയരാകുന്നവര്‍ക്ക് മനഃശാസ്ത്രപരമായ കൗണ്‍സലിംഗും നിയമ സഹായവും, സാമ്പത്തിക സഹായവും പോലീസിന്റെ വിക്ടിം സപ്പോർട്ട് സെൽ മുഖേനെ ലഭ്യമാണ് .

അശ്ലീല ചിത്രീകരണം, ഒളിഞ്ഞുനോട്ടം, പിന്തുടര്‍ന്ന് ശല്യംചെയ്യല്‍,നഗ്നത പ്രദർശനം, ഇന്റർനെറ്റ്,സാങ്കേതിക മാധ്യമങ്ങൾ മുഖേനെയുള്ള പിന്തുടരലും പീഡനവും തുടങ്ങിയ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും തടയുന്നതിന് കണിശമായ നിയമങ്ങള്‍ നിലവിലുണ്ട്.

publive-image

ഇത്തരം സ്ത്രീ സംരക്ഷണ നിയമങ്ങളെപ്പറ്റിയുള്ള അറിവിനും ഫലപ്രദമായ നിര്‍വഹണം ഉറപ്പുവരുത്തുന്നതിനും ജനമൈത്രി പോലീസിനെയും, പോലീസ് സ്റ്റേഷനുകളിലെ വനിത ഹെല്പ്ഡെസ്കിന്റെയും സഹായം തേടാമെന്ന് രാജ് നാരായണൻ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു. ജനമൈത്രി പ്രസിഡന്റ് സമദ് കല്ലടിക്കോട് അധ്യക്ഷനായി.

ഡോ.ഹണിറോസ് ആരോഗ്യ ക്ലാസ് നയിച്ചു. ജനമൈത്രി സുരക്ഷാ സമിതി ഭാരവാഹികളായ പി.ജി.വത്സൻ, കെ.വി.ജയപ്രകാശ്, രാജേഷ് കല്ലടിക്കോട്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഫീർ,പി.എം,മേരിജോസഫ്, എം.രാജഗോപാലൻ, പോലീസ് ഉദ്യോഗസ്ഥരായ കൃഷ്ണൻ കുട്ടി, സതീഷ്,രാജേഷ്, ഗായത്രി തുടങ്ങിയവർ പ്രസംഗിച്ചു.ജനമൈത്രി സമിതി വൈസ് പ്രസിഡന്റ് ഐസക് തച്ചമ്പാറ സ്വാഗതവും ജെസ്സി ടോമി നന്ദിയും പറഞ്ഞു

Advertisment