Advertisment

'അവയവദാനം മഹാദാനം' ബോധവൽക്കരണ സെമിനാർ ശ്രദ്ധേയമായി

New Update

പാലക്കാട്:  ആഗസ്റ്റ് 13 ലോക അവയവ ദാന ദിനാചരണത്തിന്റെ മഹത്തായ സന്ദേശ പ്രവർത്തനങ്ങളുടെ ഭാഗമായി കിഡ്നി ഫെഡറേഷൻ ഒഫ് ഇന്ത്യ പാലക്കാടിന്റെ നേതൃത്വത്തിൽ അവയവദാന ബോധവൽക്കരണ സെമിനാർ നടത്തി. പി.എം. ജി ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റും, ആർട്ട്-എഫ്യൂഷൻസ് ഗ്ളോബലുമായി സഹകരിച്ച് നടത്തിയ സെമിനാർ, രക്ഷാധികാരിയും സൈക്കോളജിസ്റ്റുമായ ഡോ.രഘുനാഥ് പാറക്കൽ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

അമരത്വം നേടാൻ ആശാവഹമായ ഒരു വഴിയാണ്‘അവയവദാനം’ എന്ന മഹത്തായ ദാനം.രോഗം പ്രകൃതിയുടെ നിയമമാണ് . പക്ഷേ , സ്‌നേഹം കൊണ്ട് ഈ പ്രകൃതി നിയമത്തെ മറികടക്കാനാവുമെന്നതാണ് മനുഷ്യന്റെ മഹത്വം. മാറ്റിവെക്കാന്‍ അവയവം ലഭ്യമല്ലാത്തതിനാല്‍ മാത്രം ഓരോ മിനിട്ടിലും പതിനെട്ടു പേര്‍ വീതമാണ് നിസ്സഹായരായി ഈ ഭൂമിയില്‍ നിന്നും പ്രിയപ്പെട്ടവരെ പിരിഞ്ഞു പോകുന്നുണ്ട്.

ചടങ്ങിൽ ആർട്ട് എഫ്യൂഷൻസ് ഗ്ളോബൽ-ന്റെ മേനേജിംഗ് ഡയറക്ടർ ലില്ലി വാഴയിൽ അദ്ധ്യക്ഷത വഹിച്ചു. കിഡ്നി ഫെഡറേഷൻ ഒഫ് ഇന്ത്യ പാലക്കാട് ജില്ലാ കോർഡിനേറ്റർ എൻ.ജി.ജ്വോൺസ്സൺ സെമിനാർ നയിച്ചു.

എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷാജിത. എ. അവയവദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുൻ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആശാ രാജ് സ്വാഗതവും എൻ.എസ്.എസ് ലീഡെർ ആദർശ് അരവിന്ദ് നന്ദിയും പറഞ്ഞു.

Advertisment