Advertisment

'കരുത്തരവുക' സോളിഡാരിറ്റി ആരോഗ്യ കാമ്പയിൻ ജില്ലാ തല ഉദ്ഘാടനം

author-image
admin
New Update

- ശാക്കിർ അഹമ്മദ്

Advertisment

പാലക്കാട്:  'കരുത്തരവുക' എന്ന തലക്കെട്ടിൽ സോളിഡാരിറ്റി (ജൂലൈ 15-30) സംസ്ഥാന വ്യാപാകമായി നടത്തുന്ന ആരോഗ്യ കാമ്പയിനിന്റെ ജില്ല തല ഉദ്ഘാടനം

വൈറ്റ് ലിഫ്റ്റിങ്, റസലിംഗ്, പവർ ലിഫ്റ്റിങ്, ഡോഡ്ജ്ബോൾ അസോസിയേഷൻ മുൻ ജില്ലാ പ്രസിഡണ്ടും, നിലവിൽ ആം റസലിംഗ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്മായ വി. ഹരിദാസ് നിർവഹിച്ചു.

publive-image

ജീവിത ശൈലി രോഗങ്ങളെ സംബദ്ധിച്ച ബോധവൽക്കരണം, ശുചികരണ പ്രവർത്തനങ്ങൾ, തണ്ണിൽ തട സംരക്ഷണം, നിന്തൽ പരിശിലനം, ടൂർണ്ണമെന്റ്കൾ, വിവിധ കായിക മൽസരങ്ങൾ എന്നിവ ജില്ലാ - ഏരിയാ-യൂണിറ്റ് തലങ്ങളിൽ കാമ്പയനിന്റെ ഭാഗമായി സംഘടിപ്പിക്കും..

ആരോഗ്യ കാമ്പയനിന്റെ ഭഗമായി സോളിഡാരിറ്റി പുറത്തേറക്കിയ ലോഗോ പ്രകാശനം ചെയ്ത് കൊണ്ടാണ് വി.ഹരിദാസ് കാമ്പയനിന്റെ ഉദ്ഘാടനം പാലക്കാട് വച്ച് നിർവഹിച്ചത്.

സോളിഡാരിറ്റി ജില്ലാ സെക്രടറി ശാക്കിർ അഹമ്മദ് അദ്ധ്യാക്ഷത വഹിച്ചു. ജില്ലാ സമതി അംഗങ്ങളായ നൗഷാദ് ആലവി, സക്കീർ പുതുപള്ളിതെരുവ് എന്നിവർ നേതൃർത്വം നൽകി.

Advertisment