Advertisment

തൊഴില്‍ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം ശക്തമാക്കും - സുബ്രമണി അറുമുഖം

New Update

പാലക്കാട്:  കേന്ദ്ര സര്‍ക്കാറിന്റെ തൊഴില്‍ നിയമ ഭേദഗതിക്കെതിരെ ദേശവ്യാപകമായി തൊഴിലാളി പ്രക്ഷോഭം ശക്തമാക്കുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ (എഫ്. ഐ.ടി.യു) ദേശീയ പ്രസിഡണ്ട് സുബ്രമണി അറുമുഖം പറഞ്ഞു.

Advertisment

എഫ്.ഐ.ടി.യു സംസ്ഥാന നേതൃസംഗമം പാലക്കാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജസ്ഥാനില്‍ നിന്നുമാരംഭിച്ച നിയമ ഭേദഗതി ബിസിനസ് സൗഹൃദ നിക്ഷേപം എന്ന ഓമനപേരിട്ട് കേരളത്തില്‍ നടപ്പാക്കാനുള്ള ഇടതു സര്‍ക്കാറിന്റ നീക്കം അത്യന്തം പ്രതിഷേധാര്‍ഹമാണ്. രൗദ്ര വര്‍ഗീയതയും കുത്തകവല്‍ക്കരണവും നരേന്ദ്രമോദി സര്‍ക്കാറിന്റെ ജന വിരുദ്ധതയുടെ തെളിവാണ്.

publive-image

ഇതിനെതിരെ മുഴുവന്‍ സമൂഹവും പ്രതിരോധം തീര്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി അധ്യക്ഷത വഹിച്ചു. ദേശീയ കമ്മിറ്റിയംഗം സുരേന്ദ്രന്‍ കരിപ്പുഴ മുഖ്യ പ്രഭാഷണം നടത്തി. രണ്ടാമത്തെ സെഷന്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം നിര്‍വഹിച്ചു.

പിണറായി സര്‍ക്കാര്‍ തൊഴിലാളി വഞ്ചനയാണ് നടക്കുന്നതെന്നും നോക്കുകൂലി നിര്‍ത്താമെന്ന പേരില്‍ കൊണ്ടുവന്ന ചുമട്ടുതൊഴിലാളി നിയമ ഭേദഗതി സംഘടിതമേഖലയില്‍ തൊഴില്‍ നഷ്ടപ്പെടുത്തുന്ന നിയമമാണ്. പീടിക തൊഴിലാളി നിയമത്തിലെ ഭേദഗതിയും തൊഴിലാളി വിരുദ്ധവും സംരംഭകര്‍ക്ക് മാത്രം അനുകൂലവുമാണ്.

ഇത്തരത്തില്‍ വര്‍ഗ വഞ്ചനാ നിലപാട് സ്വീകരിക്കുന്ന സര്‍ക്കാറിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ജോസഫ് ജോണ്‍ അധ്യക്ഷത വഹിച്ചു. യൂണിയനുകളുടെ അഫിലിയേഷന്‍ സര്‍ട്ടിഫിക്കറ്റ് ദേശീയ പ്രസിഡണ്ട് സുബ്രമണി അറുമുഖം വിതരണം ചെയ്തു.

വെബ് സൈറ്റ് www.fitukerala.com പ്രകാശനം സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നിര്‍വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാന്‍, ജില്ലാ ജനറല്‍ സെക്രട്ടറി അജിത് കൊല്ലങ്കോട്, എഫ്. ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് പൊന്നാനി, ട്രഷറര്‍ പി. ലുഖ്മാന്‍, ജില്ലാ പ്രസിഡണ്ട് കെരീം പറളി എന്നിവര്‍ സംസാരിച്ചു.

Advertisment