Advertisment

മഴക്കെടുതി: സാന്ത്വന സ്പർശവുമായി തച്ചമ്പാറ സ്ക്കൂൾ എൻ എസ് എസ് യൂണിറ്റ്

New Update

കല്ലടിക്കോട്:  ജില്ലയിൽ മഴക്കെടുതി മൂലം കഷ്ടപ്പെടുന്നവർക്ക് സാന്ത്വന സ്പർശവുമായി തച്ചമ്പാറ ദേശബന്ധു ഹയർ സെക്കന്ററി സ്ക്കൂളിന്റെയും സഹായ ഹസ്തം. യൂണിറ്റ് അംഗങ്ങൾ സ്വന്തം നിലയിലും മറ്റുള്ളവരിൽ നിന്നും ശേഖരിച്ചതുമായ ഭക്ഷ്യ വസ്തുക്കളും പലവ്യൻഞ്ജനങ്ങളും പാലക്കാട് താലൂക്ക് ഓഫീസർ വിശാലാക്ഷിക്ക് നൽകി.

Advertisment

publive-image

ഏഴായിരത്തോളം രൂപയുടെ ഭക്ഷ്യ വസ്തുക്കളാണ്‌ കുട്ടികൾ കൈമാറിയത്. പാലക്കാട് പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പും വളണ്ടിയർമാർ സന്ദർശിച്ചു.

പ്രിൻസിപ്പാൾ വി പി ജയരാജൻ, പി ടി എ പ്രസിഡന്റ് രാമചന്ദ്രൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ വി.കൃഷ്ണപ്രസാദ്, ആശാമത്തായി, മാത്യു കല്ലടിക്കോട്, വളന്റിയർമാരായ സംഗീത, സുജിത്ത്, വിസ്മയ, അർഷാദ്, ശ്യാം കിഷോർ എന്നിവർ നേതൃത്വം നൽകി.

Advertisment