Advertisment

തച്ചമ്പാറയിലെ കർഷക ദിനാചരണം; ആഘോഷങ്ങൾ ഒഴിവാക്കി, പണം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നല്കും

New Update

തച്ചമ്പാറ ഗ്രാമ പഞ്ചായത്ത്, കൃഷി ഭവൻ, വിവിധ കർഷക സമിതികൾ എന്നിവയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 17ന് നടത്താൻ തീരുമാനിച്ച കർഷക ദിനാചരണത്തിലെ ആഘോഷങ്ങൾ ഒഴിവാക്കി ആ തുക പ്രളയക്കെടുതി ദുരിതാശ്വാസ നിധിയിലേക്ക് നല്കാൻ ഇതു സംബന്ധിച്ച് ചർച്ച ചെയ്യുവാൻ ചേർന്ന യോഗം തീരുമാനിച്ചു.

Advertisment

publive-image

ആഗസ്റ്റ് 17ന് മികച്ച കർഷകരെ ആദരിക്കുന്ന ചടങ്ങൊഴികെ മറ്റെല്ലാ പരിപാടികളും ഒഴിവാക്കി. ആഗസ്റ്റ് 18 മുതൽ 23 വരെ തച്ചമ്പാറ ഇക്കോഷോപ്പിനു സമീപം നടക്കുന്ന ഓണച്ചന്തയുടെ ഭാഗമായി നടത്താൻ തീരുമാനിച്ചിരുന്ന കർഷക സംഗമങ്ങൾ, സെമിനാറുകൾ, പൂക്കള മത്സരം, കലാ പരിപാടികൾ എന്നിവയും ഉപേക്ഷിച്ചു. അതേസമയം ഓണം പഴം - പച്ചക്കറി ചന്ത വിപുലമായി നടത്തും.

publive-image

പഞ്ചായത്ത് ഭരണ സമിതിയംഗങ്ങൾ , എ.ഡി.സി അംഗങ്ങൾ, ക്ളസ്റ്റർ കൺവീനർമാർ, കർഷക ദിനാചരണം സ്വാഗതസംഘം ഭാരവാഹികൾ എന്നിവരുടെ സംയുക്ത യോഗം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സുജാത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എം സഫീർ അധ്യക്ഷത വഹിച്ചു.

Advertisment