Advertisment

എട്ടാമത്‌ നാടക ഒളിമ്പിക്‌സിന്‌ ആതിഥ്യമരുളാന്‍ കേരളവും

author-image
admin
New Update

ലോകത്തെ ഏറ്റവും വലിയ നാടകോത്സവം ആദ്യമായി ഇന്ത്യയില്‍ എത്തുമ്പോള്‍ ആതിഥ്യ സംസ്ഥാനങ്ങളിലൊന്നാകാന്‍ കേരളത്തിനും സുവര്‍ണാവസരം. രാജ്യവ്യാപകമായി 51 ദിവസം നീണ്ടുനില്‍ക്കുന്ന നാടകോത്സവം ഫെബ്രുവരി 17 ന്‌ ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡു ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ഉദ്‌ഘാടനം ചെയ്‌തു.

25,000 കലാകാരന്മാര്‍ അണിനിരക്കുന്ന ലോകത്തെ ഏറ്റവും വലിയ നാടകോത്സവത്തില്‍ 17 ഇന്ത്യന്‍ നഗരങ്ങളില്‍ 450 പ്രകടനങ്ങള്‍, 600 ആംബിയന്‍സ്‌ അവതരണങ്ങള്‍, 250 യൂത്ത്‌ ഫോറം പ്രകടനങ്ങള്‍ എന്നിവ അരങ്ങേറും. കേരള സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്റ്‌ പബ്ലിക്‌ റിലേഷന്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെയാണ്‌ നാഷണല്‍ സ്‌്‌കൂള്‍ ഓഫ്‌ ഡ്രാമ എട്ടാമത്‌ തീയറ്റര്‍ ഒളിമ്പിക്‌സ്‌ തിരുവനന്തപുരത്ത്‌ സംഘടിപ്പിക്കുന്നത്‌.

10 ലോകോത്തര നാടകങ്ങളുടെ അവതരണങ്ങള്‍ക്ക്‌ ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച്‌ 1 വരെ തിരുവനന്തപുരം വേദിയാകും. ദേശീയ-രാജ്യാന്തര നാടകങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.  ഇന്ത്യയുടെയും ലോകത്തിന്റെയും നാടക പാരമ്പര്യത്തിന്റെ പ്രദര്‍ശനത്തിലൂടെ വിശ്വമാനവികതയും സാഹോദര്യവും ആഘോഷിക്കുന്നതാകും 'സൗഹൃദത്തിന്റെ പതാക' എന്ന പ്രമേയത്തില്‍ നാഷണല്‍ സ്‌്‌കൂള്‍ ഓഫ്‌ ഡ്രാമ സംഘടിപ്പിക്കുന്ന എട്ടാമത്‌ തീയറ്റര്‍ ഒളിമ്പിക്‌സ്‌.

Advertisment