Advertisment

കാലിക്കറ്റിലെ പി.ജി പ്രവേശന പരീക്ഷ പുനക്രമീകരണം: കേരളയിൽ ബിരുദ പരീക്ഷയിൽ മാറ്റമില്ല

author-image
admin
New Update

തിരുവനന്തപുരം: മെയ് 10ന് കാലിക്കറ്റ് സർവകലാശാല തീരുമാനിച്ച ജേണലിസം പി.ജി പ്രവേശന പരീക്ഷ മാറ്റിവെച്ചതിനാൽ അന്ന് കേരളയിൽ നടക്കേണ്ട ബിരുദ അവസാന വർഷ പരീക്ഷ മാറ്റിമില്ലാതെ നടക്കുമെന്ന് യൂണിവേഴ്സിറ്റി എക്സാം കൺട്രോളറുടെ ഓഫീസ് ഫ്രറ്റേണിറ്റി മൂവ്മെൻറ് നേതാക്കളെ അറിയിച്ചു.

Advertisment

നേരത്തെ രണ്ട് പരീക്ഷയും ഒരേ ദിവസം വന്നതിനാൽ കേരളയിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്ക് കാലിക്കറ്റിലെ പി.ജി പ്രവേശന പരീക്ഷ എഴുതാൻ പറ്റാത്ത അവസ്ഥയുണ്ടായിരുന്നു.

ഈ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ ഉപരിപഠന സാധ്യതകളെ ഇല്ലാതാക്കരുതെന്നും കാലിക്കറ്റിലെ പി.ജി പ്രവേശന പരീക്ഷ പരിഗണിച്ച് മെയ് 10ലെ ബിരുദ പരീക്ഷ മാറ്റി വെക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറി അജീഷ് കിളിക്കോട്ടിന്റെ നേതൃത്വത്തിൽ ഫ്രറ്റേണിറ്റി നേതാക്കൾ കേരള വി.സിക്ക് പരാതി നൽകി.

പരാതി സ്വീകരിച്ച വി.സി പരീക്ഷ മാറ്റിവെക്കാൻ കൺട്രോളർക്ക് ഉടൻ നിർദേശം നൽകുകയും ചെയ്തു. പരീക്ഷ മാറ്റിവെച്ചതായി ഉടൻ ഉത്തരവിറക്കുമെന്ന് അസിസ്റ്റന്റ് രജിസ്ട്രാറും കൺട്രോളറുടെ ഓഫീസും ഫ്രറ്റേണിറ്റി നേതാക്കളെ അറിയിക്കുകയും ചെയ്തു.

എന്നാൽ പിന്നീട് മെയ് 10ലെ പരീക്ഷ 24 ലേക്ക് മാറ്റിവെച്ചതായി കാലിക്കറ്റിന്റെ നോട്ടിഫിക്കേഷൻ വന്നതോടെ കേരളയുടെ മെയ് 10 ലെ പരീക്ഷ മാറ്റേണ്ടതില്ലെന്ന് ഫ്രറ്റേണിറ്റി രേഖാമൂലം വി.സിയെ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന് മെയ് 10ലെ പരീക്ഷ മാറ്റില്ലെന്നും അന്നു തന്നെ നടക്കുമെന്നും കൺട്രോളർ ഓഫീസ് തീരുമാനിക്കുകയായിരുന്നു.

Advertisment