Advertisment

'ക്യാന്‍സര്‍ റിലീഫ്‌ ഇന്ത്യ' തിരക്കഥ മത്സരം

New Update

തിരുവനന്തപുരം:  കേരള കലാകേന്ദ്രത്തിന്റെ ജീവകാരുണ്യ സംരംഭമായ 'ക്യാന്‍സര്‍ റിലീഫ്‌ ഇന്ത്യ', ക്യാന്‍സര്‍ ബോധവല്‍ക്കരണം അടിസ്ഥാനമാക്കി ഒരു മിനിറ്റിനും അഞ്ച്‌ മിനിറ്റിനും മദ്ധ്യേ ദൈര്‍ഘ്യം വരുന്ന ലഘു ചിത്രങ്ങള്‍ക്കുള്ള തിരക്കഥകളുടെ മത്സരം സംഘടിപ്പിക്കുന്നു.

മത്സരത്തില്‍ ഒന്നും രും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന തിരക്കഥകള്‍ക്ക്‌ ക്യാഷ്‌ പ്രൈസും സര്‍ട്ടഫിക്കറ്റും ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന തിരക്കഥകളെ അടിസ്ഥാനമാക്കി 'ക്യാന്‍സര്‍ റിലീഫ്‌ ഇന്ത്യ' ഷോര്‍ട്ട്‌ ഫിലിമുകള്‍ നിര്‍മ്മിക്കും.

മത്സരത്തിനുള്ള തിരക്കഥകളുടെ നാല്‌ കോപ്പികള്‍ 2018 മാര്‍ച്ച്‌ 4 നകം ലഭിക്കത്തക്ക വിധം എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍, ക്യാന്‍സര്‍ റിലീഫ്‌ ഇന്‍ഡ്യ, 27/1819, വഞ്ചിയൂര്‍, തിരുവനന്തപുരം 695 035, കേരളം എന്ന വിലാസത്തില്‍ അയക്കേതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍: 98950 70030, 83019 90030.

Advertisment