Advertisment

എസ്.സി, എസ്.ടി അട്രോസിറ്റീസ് ആക്റ്റ്: ഫ്രറ്റേണിറ്റി മൂവ്മെന്റ് രാഷ്ട്രപതിക്ക് ഭീമഹര്‍ജി സമർപ്പിക്കും

author-image
admin
New Update

തിരുവനന്തപുരം:  എസ്.സി, എസ്.ടി പ്രിവൻഷൻ ഓഫ് അട്രോസിറ്റീസ് ആക്റ്റ് ദുർബലപ്പെടുത്തരുതെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് രാഷ്ട്രപതിക്ക് ഭീമഹരജി സമർപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ അറിയിച്ചു. ഇതിന്റെ ഭാഗമായി ജനകീയ ഒപ്പുശേഖരണം നടത്തും.

publive-image

അട്ടപ്പാടിയിൽ ആൾക്കൂട്ടം അതിക്രൂരമായി കൊല ചെയ്ത ആദിവാസി യുവാവ് മധുവിന്റെ അമ്മ മല്ലിയും സഹോദരിമാരായ ചന്ദ്രികയും സരസ്വതിയും കഴിഞ്ഞ ദിവസം ഒപ്പുവെച്ചു.

Advertisment