Advertisment

പ്രളയബാധിതരായ വിദ്യാർത്ഥികൾക്ക് സർക്കാർ മുഴുവൻ പഠനോപകരണങ്ങളും നൽകണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

author-image
admin
New Update

തിരുവനന്തപുരം:  പ്രളയബാധിതരായ വിദ്യാർത്ഥികൾക്ക് സർക്കാർ പാഠപുസ്തകവും യൂണിഫോമും നൽകുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്നും എന്നാൽ

ബാഗ്, നോട്ട് പുസ്തകം അടക്കമുള്ള മുഴുവൻ പഠനോപകരണവും വിതരണം ചെയ്യാൻ തയ്യാറാകണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡന്റ് എസ്.ഇർഷാദ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Advertisment

പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് മക്കളുടെ വിദ്യാഭ്യാസ ചെലവ് കൂടി വഹിക്കാനാവുകയില്ല. പാഠപുസ്തകങ്ങളും സർട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവർ ആഗസ്റ്റ് 31നകം അതാത് സ്കൂളുകളിൽ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദേശം വന്നിട്ടുള്ളത്. എന്നാൽ നിലവിൽ ഹയർ സെക്കൻഡറി ഡിപാർട്ട്മെന്റിൽ നിന്നും മാത്രമാണ് ഇതിന്റെ ഉത്തരവ് വന്നിട്ടുള്ളത്.

അതിനാൽ തന്നെ വിദ്യാഭ്യാസ വകുപ്പും സർവകലാശാലകളും സർട്ടിഫിക്കറ്റ് വീണ്ടെടുപ്പിനായി അപേക്ഷ ക്ഷണിച്ചുള്ള ഉത്തരവ് ഉടൻ ഇറക്കണം. ഓണാവധി കഴിഞ്ഞ് ഓഗസ്റ്റ് 29നാണ് വിദ്യാലയങ്ങൾ തുറക്കുന്നത്. പല വിദ്യാർത്ഥികളും ഇപ്പോഴും ദുരിതാശ്വാസ കാമ്പുകളിലാണ്.ഈ കുട്ടികൾക്ക് 31ന് ക്ലാസിൽ എത്താൻ സാധിക്കണമെന്നില്ല.

അതിനാൽ നഷ്ടപ്പെട്ട പാഠപുസ്തകങ്ങളും സർട്ടിഫിക്കറ്റുകളും വീണ്ടെടുക്കാൻ സ്കൂളുകളിൽ രജിസ്റ്റർ ചെയ്യേണ്ട തീയതി ഒരാഴ്ചക്കെങ്കിലും സർക്കാർ നീട്ടണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Advertisment