Advertisment

ആസിഫ മുസ് ലിം വിരുദ്ധ വംശീയതയുടെ രക്തസാക്ഷി: ഫ്രറ്റേണിറ്റി മൂവ്മെൻറ്

author-image
admin
New Update

തിരുവനന്തപുരം:  കശ്മീരിലെ ആസിഫ ബാനുവും ഉന്നാവോയിലെ ദലിത് പെൺകുട്ടിയും ഝാർഖണ്ഡിലെ അഫ്സാന പർവീനും മുസ് ലിം - ദലിത് വിരുദ്ധ വംശീയതയുടെ രക്തസാക്ഷികളാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് എസ്. ഇർഷാദ് അഭിപ്രായപ്പെട്ടു.

Advertisment

publive-image

മുസ് ലിം ദലിത് വിരുദ്ധ വംശീയ ബോധങ്ങളെ ഇത്തരത്തിൽ പാലൂട്ടി വളർത്തിയവരെയും അതിന് മൗനത്തിന്റെയോ വാചാലതയുടേയോ പിന്തുണ നൽകവരെയും സമൂഹം വിചാരണ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. 3 സംഭവത്തിന് പിന്നിലും പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം.

ഭരണാധികാരികളുടെ ഭാഗത്തുനിന്നു തന്നെ അവരെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നത് ഏറെ ലജ്ജാകരമാണ്. ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല - മണ്ഡലം കേന്ദ്രങ്ങളിലും കാമ്പസുകളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.

Advertisment