Advertisment

തൂത്തുക്കുടി വെടിവെപ്പ്: ഫ്രറ്റേണിറ്റി മൂവ്മെന്റ് അപലപിച്ചു

author-image
admin
New Update

തിരുവനന്തപുരം:  രാജ്യത്തെ ജനാധിപത്യത്തിനും പൗരാവകാശങ്ങൾക്കും മുകളിലല്ല ഒരു വികസന സങ്കൽപവുമെന്ന് ഭരണാധികാർ ഓർക്കണമെന്നും തൂത്തുക്കുടിയിലെ വേദാന്തയുടെ കോപ്പർ അയിരുരുക്ക് കമ്പനിക്കെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധത്തെ വെടിയുണ്ടകൾ കൊണ്ട് നേരിട്ടത് അങ്ങേയറ്റം അപലനീയമാണെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡൻറ് എസ്.ഇർഷാദ് അഭിപ്രായപ്പെട്ടു.

Advertisment

വേദാന്തക്ക് വേണ്ടി തമിഴ്നാട് സർക്കാർ പോലീസിനെ വെച്ച് ജനകീയ പോരാട്ടത്തെ നിഷ്കാസനം ചെയ്യാൻ ശ്രമിക്കുകയാണ് ചെയ്തത്.രാജ്യത്ത് കോർപ്പറേറ്റുകൾക്ക് വേണ്ടി പൗരസമൂഹത്തിനെതിരെ ബലപ്രയോഗം നടപ്പിലാക്കുകയാണ് ഭരണകൂടങ്ങൾ. ജ

നകീയ ജനാധിപത്യ ശബ്ദങ്ങളെയും പ്രതിഷേധങ്ങളെയും ഭയപ്പെടുത്തിയും ഉന്മൂലം ചെയ്തും ഇല്ലാതാക്കാനുള്ള ഭരണകൂട - കോർപറേറ്റ് അജണ്ടകൾ ഇവിടെ ആവർത്തിക്കപ്പെടുകയാണ്.

തൂത്തുക്കുടിയിൽ കോർപറേറ്റുകൾക്കു വേണ്ടി പൗരന്മാരെ കൂട്ടക്കൊല ചെയ്ത് നഷ്ടപരിഹാരക്കണക്കുകൾ കൊണ്ട് അക്രമത്തെ മറച്ചു പിടിക്കാനാണ് ഭരണാധികാരികൾ ശ്രമിക്കുന്നത്. വികസനത്തിന്റെ മറവിൽ നരനായാട്ട് നടത്തുന്ന ഭരണകൂട നടപടികൾക്കെതിരെ കൂടുതൽ ജനാധിപത്യപരമായ ജാഗ്രതകൾ ഉയർന്നു വരേണ്ടതുണ്ട്.

വെടിവെപ്പിനെക്കുറിച്ച് സ്വതന്ത്യ അന്വേഷണം നടത്തി കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ മാതൃകപരമായ കർശന നടപടി കൈക്കൊള്ളണം. തൂത്തുക്കുടി വെടിവെപ്പിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment