Advertisment

തൊടുപുഴയിൽ ആംബുലൻസുകൾ അമിത ചാര്‍ജ്ജ് വാങ്ങുന്നതായി ആക്ഷേപം: കളക്ടർ ഇടപെടണമെന്ന് ആവശ്യം

author-image
സാബു മാത്യു
New Update

തൊടുപുഴ:  തൊടുപുഴ മേഖലയിൽ ചില ആംബുലൻസുകൾ അമിത ചാർജ്ജ് വാങ്ങുന്നതായി പരാതി.  ചില ആശുപത്രികളിൽ ജീവനക്കാർ ഈ കൊള്ളക്കുള്ള അവസരം ഒരുക്കി കൊടുക്കുന്നതാണ് ആക്ഷേപമുണ്ട്.

Advertisment

നഗരത്തിലെ സംഘടിത ശക്തിയായി ഇവർ മാറിയതോടെ അമിത കൂലി ചോദ്യം ചെയ്‌താൽ ഇവർ ചോദ്യം ചെയ്യുന്നവരെ കായികമായി കൈകാര്യം ചെയ്യുന്ന സ്ഥിതിയും ഉണ്ട് . ചില അവസരങ്ങളിൽ പോലീസ് ആവശ്യപ്പെടുമ്പോൾ സൗജന്യമായി ചില ഓട്ടം പോകുന്നതിന്റെ പേരിൽ പരാതിയുമായി പോലീസിൽ എത്തിയാലും പലപ്പോഴും ഇവർക്ക് അനുകൂല നിലപാടാണ് ഉണ്ടാകുന്നത്.

ക്രിമിനൽ പശ്ചാത്തലമുള്ളവർ പോലും സേവനം എന്ന പേരിൽ ആംബുലൻസ് രംഗത്തേക്ക് വന്നതാണ് കുഴപ്പങ്ങൾക്ക് കാരണമെന്നാണ് ഒരു വിഭാഗം പറയുന്നത് .ഒരു മര്യാദയും ഇല്ലാതെ കശാപ്പുകാരന്റെ മാനസിക അവസ്ഥയുള്ള ചുരുക്കം ചിലർ മറ്റുള്ളവർക്കും പേരുദോഷം വരുത്തുന്നു എന്നാണ് ഇവരുടെ പരാതി . ഐ സി യു ആംബുലൻസ് സഹകരണ മേഖലയിൽ തൊടുപുഴയിൽ ഓടുന്നുണ്ട് .

എന്നാൽ പല സമയത്തും ആശുപത്രികളിലെ ചില ജീവനക്കാർ സഹകരണ മേഖലയിലെ ആംബുലൻസ് വിളിക്കാതെ ഇവർക്ക് കമ്മീഷൻ കിട്ടുന്ന സ്വകാര്യ ആംബുലൻസുകൾ വിളീക്കുന്നതായും പറയപ്പെടുന്നു . കോലഞ്ചേരിക്ക് സഹകരണ ആംബുലൻസുകൾ 2500 രൂപ ഐ സി യു ആംബുലൻസിനു വാങ്ങുമ്പോൾ മറ്റുള്ളവർ 5000 രൂപയാണ് വാങ്ങുന്നത് .

രോഗികളുമായി പോകുന്ന സാധാരണക്കാരാണ് ഇത് മൂലം കഷ്ടപ്പെടുന്നത് . കഴിഞ്ഞ ഒരു മാസം തൊടുപുഴയിലെ സ്വകാര്യ ആശുപത്രികളിൽ നിന്നും ഇതര സ്ഥലങ്ങളിലേക്ക് ആംബുലൻസുകൾ പറഞ്ഞു വിട്ടതിന്റെ വിശദ വിവരം ശേഖരിച്ചാൽ ഒത്തുകളി കണ്ടെത്താനാവുമെന്നും ചൂണ്ടിക്കാണിക്കുന്നു .

ജില്ലാ കളക്ടർ ഇക്കാര്യത്തിൽ അന്വേഷണം നടത്തുവാൻ ഉത്തരവിടണമെന്നാണ് സാധാരണക്കാരായ ജനങ്ങളുടെ ആവശ്യം .അനുദിനം വികസിക്കുന്ന തൊടുപുഴയിൽ ഇപ്പോൾ സാധാരണക്കാർക്ക് ജീവിക്കാനാവാത്ത സ്ഥിതിയാണ് .ചോദിക്കാനും പറയാനും ആരുമില്ല ,ഉള്ളവർ അനീതികാണിക്കുന്നവർക്കു സഹായം ചെയ്യുന്നു .

Advertisment