Advertisment

ചേർപ്പ് സി.എൻ.എൻ സ്‌കൂളിലെ പാദ പൂജ; എംഎസ്എഫ് ഡി.ഡി.ഇ ക്ക് പരാതി നൽകി

New Update

തൃശ്ശൂർ:  ചേർപ്പ് സി.എൻ.എൻ സ്‌കൂളിലെ പാദപൂജ നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് എംഎസ്എഫ് ജില്ലാ കമ്മിറ്റി ഡി.ഡി.ഇ ക്ക് പരാതി നൽകി. സ്‌കൂളുകൾ മതകീയ ചടങ്ങുകളുടെ വേദിയാക്കുക വഴി പൊതുവിദ്യാഭ്യാസം ഉയർത്തുന്ന മതേതരത്വവും, മതനിരപേക്ഷതയും ഇല്ലാതാക്കുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.

publive-image

സംഭവവുമായി ബന്ധപ്പെട്ട് ഡി.പി.ഐ വഴി വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് നൽകുമെന്ന് ഡി.ഡി.ഇ നേതാക്കൾക്ക് ഉറപ്പ് നൽകി. എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അഫ്സൽ യൂസഫ്, ജന.സെക്രട്ടറി അൽ റസിൻ, വൈസ് പ്രസിഡന്റ് ഫസൽ തൃശ്ശൂർ, എംഎസ്എഫ് നേതാക്കളായ ആരിഫ് പാലയൂർ, നഈം കൈപ്പമംഗലം എന്നിവർ സന്നിഹിതരായി.

Advertisment