Advertisment

'സ്വയം ശുദ്ധീകരിക്കാൻ ലഭിക്കുന്ന ജീവിതത്തിലെ അപൂർവ അവസരമാണു ഹജ്ജിലൂടെ വിശ്വാസി സമൂഹം നേടിയെടുക്കുന്നത്'

New Update

തൃശൂര്‍:  സ്വയം ശുദ്ധീകരിക്കാൻ ലഭിക്കുന്ന ജീവിതത്തിലെ അപൂർവ അവസരമാണു ഹജ്ജിലൂടെ വിശ്വാസി സമൂഹം നേടിയെടുക്കുന്നതെന്ന് കോഴിക്കോട്‌ വലിയ ഖാസി പാണക്കാട്‌ സയ്യിദ്‌ അബ്ദുൾഹയ്യ്‌ നാസർ ശിഹാബ്‌ തങ്ങൾ അഭിപ്രായപ്പെട്ടു.

Advertisment

അന്യോന്യമുള്ള ഇടപാടുകളിൽ നിന്നെല്ലാം മുക്തമായ ഒരു പുതു ജീവിതമാണു ഹജ്ജിന്റെ പ്രധാന മൂല്ല്യമായികാണുന്നത്‌. ഹജ്ജിലൂടെ ലഭിക്കുന്ന ആത്മീയ നിർവൃതി ജീവിതത്തിൽ നില നിറുത്തുന്നതിലാണു ഒരാളുടെ വിജയം. മുസ്‌ലിം സമൂഹത്തെ പരസ്പരം പരിചയപ്പെടുത്തുന്നതിലും ഏകീകരിക്കുന്നതിലും ഹജ്ജിനുള്ള പങ്ക്‌ അവിതർക്കിതമാണെന്നും തങ്ങൾ പറഞ്ഞു.

publive-image

മുസ്‌ ലിം ലീഗ്‌ ജില്ലാ കമ്മിറ്റി സാഹിത്യ അക്കാദമി ഹാളിൽ സംഘടിപ്പിച്ച ഹജ്ജ്‌ യാത്രയയപ്പ്‌ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു തങ്ങൾ. ജില്ലാ പ്രസിഡണ്ട്‌ സി.എ മുഹമ്മദ്‌ റഷീദ്‌ അദ്ധ്യക്ഷത വഹിച്ചു. അബ്ദുസമദ്‌ പൂകോട്ടൂർ ഹജ്ജ്‌ ക്ലാസെടുത്തു.

കെ.എൻ.എം ജില്ലാ പ്രസിഡണ്ട്‌ പി.കെ മുഹമ്മദ്‌ഹാജി, ബെസ്റ്റ്‌ ഗ്രൂപ്‌ എം.ഡി പി.കെ ജലീൽ, സംസ്ഥാന ഹജ്ജ്‌ കമ്മിറ്റി ജില്ലാ കോഡിനേറ്റർ ഹബീബ്‌ആറ്റൂർ, ലൗഷോർ ഹംസഹാജി,ഡോ.വി.കെ അബ്ദുൾ അസീസ്‌ ,ടി.കെ നിസാമുദ്ദീൻ,എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രടറി പി.എം അമീർ സ്വാഗതവും സെക്രട്ടറി എം.എ റഷീദ്‌ നന്ദിയും പറഞ്ഞു.

ജില്ലാ ഭാരവാഹികളായ എം.പി കുഞ്ഞിക്കോയ തങ്ങൾ, എ.എസ്‌.എം അസ്ഗറലി തങ്ങൾ,കെ.എ ഹാറൂൺ റഷീദ്‌,എം.കെ മാലിക്‌,വി.കെ മുഹമ്മദ്‌,പി.കെ ഷാഹുൽ ഹമീദ്‌ ,പി.എ ഷാഹുൽ ഹമീദ്‌,ഗഫൂർ കടങ്ങോട്‌ ,എം.വി സിലൈമാൻ,ഉസ്മാൻ കല്ലാട്ടയിൽ ,സി.എ അബ്ദുട്ടിഹാജി, എസ്‌.കെ ഹാഷിം തങ്ങൾ എം.എ അസീസ്‌ എന്നിവർ പങ്കെടുത്തു.

Advertisment