Advertisment

ഇസാഫിന്റെ സാന്നിദ്ധ്യം വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിലേയ്ക്കും

author-image
admin
New Update

തൃശ്ശൂർ:  ഇസാഫിന്റെ പ്രവര്‍ത്തനങ്ങള്‍ വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി അസ്സാമിലെ ഗുവഹത്തിയില്‍ ഇസാഫിന്റെ നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ റീജിയണല്‍ ഓഫീസ് അസ്സാമിലെ ഗുവാഹത്തിയിൽ പ്രവർത്തനം ആരംഭിച്ചു. ഇസാഫ് സ്ഥാപകന്‍ കെ. പോള്‍ തോമസ്‌ ഇസാഫിന്റെ നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ റീജിയണല്‍ ഓഫീന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

Advertisment

ഇന്ത്യയുടെ വടക്ക്-കിഴക്കൻ മേഖലയിലെ സാന്നിദ്ധ്യം ശക്തിപ്പെടുത്തുകയാണ് ഇസാഫ്‌ ലക്ഷ്യമിടുന്നത്. ഇത് ഇസാഫിന്റെ ചരിത്രത്തിലെ ഒരു നാഴികകല്ലാണ്. കെ. പോൾ തോമസ് പറഞ്ഞു. ഈ മേഖലയില്‍ സുസ്ഥിരവികസനത്തിനു അവസരങ്ങൾ സൃഷ്ടിക്കുവാൻ ഇസാഫിനു കഴിയും.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ദരിദ്രരെയും യുവതലമുറയെയും ശക്തിപ്പെടുത്തി അവർക്കാവശ്യമായ വിദ്യാഭ്യാസം, സാമ്പത്തികം, ആരോഗ്യസേവനങ്ങൾ, പ്രകൃതിവിഭവങ്ങൾ, തുടങ്ങി സാങ്കേതികപിന്തുണകൾ ഇസാഫ്‌ ലഭ്യമാക്കും സാമ്പത്തിക പര്യാപ്തത കൈവരിച്ച്‌ ജനങ്ങളെ സ്വയം പര്യാപ്തയിലെത്തിക്കും.

ഇസാഫ്‌ വിപുലീകരണത്തിന്റെ ഭാഗമായി സർക്കാർ സ്ഥാപനങ്ങളും, സർക്കാർ ഇതര സ്ഥാപനങ്ങളുമായി സഹകരിച്ച് അസ്സാമിലും മണിപ്പൂരിലും വിവിധ വികസന പരിപാടികൾ സംഘടിപ്പിക്കും.

2017 മാർച്ചിൽ പ്രവർത്തനമാരംഭിച്ച ഇസാഫ്‌ സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ റീട്ടൈല്‍ ബാങ്കിംഗ് ഔട്ട്‌ലെറ്റുകള്‍ അസ്സാമിലും മണിപ്പൂരിലും ഈ വർഷം ആരംഭിക്കും. മേഘാലയ, നാഗാലാന്റ്, ത്രിപുര, മിസോറം, അരുണാചൽ പ്രദേശ്, സിക്കിം തുടങ്ങിയ വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളില്‍ ബാങ്കിന്റെ പ്രവർത്തനങ്ങൾ മൂന്ന് വര്‍ഷത്തിനുള്ളില്‍ വ്യാപിപ്പിക്കും. നിലവില്‍ അസ്സാമിലെ മാജുളിയിൽ ഇസാഫിന്റെ രണ്ട് ട്രൈബല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്, കെ. പോള്‍ തോമസ്‌ പറഞ്ഞു.

ഇസാഫ് സഹസ്ഥാപകയും ഇസാഫ്‌ കോഓപ്പറേറ്റീവ് ചെയർപേഴ്സണുമായ മെറീന പോൾ അധ്യക്ഷയായിരുന്നു. സി. ബി. സി. എൻ. ഇ. ഐ. (ഈസ്റ്റ് കൗൺസിൽ ഓഫ് ബാപ്റ്റിസ്റ്റ് ചര്‍ച്ചസ് ഓഫ് നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ) മുൻ ജനറൽ സെക്രട്ടറിയും വേര്‍ഡ്സ് ഹോപ്പിന്റെ ദക്ഷിണ ഏഷ്യൻ ഡയറക്ടറുമായ ഡോ. എ. കെ. ലാമ മുഖ്യപ്രഭാഷണം നടത്തി.

ഇസാഫിന്റെ അർപ്പണബോധത്തെ ഡോ. ലാമ അഭിനന്ദിച്ചു. ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയിൽ വ്യത്യാസമുണ്ടാക്കുവാൻ ഇസാഫിനു കഴിയും ഡോ. ലാമ പറഞ്ഞു. പത്രപ്രവർത്തകനായ ജാവേദ് പർവേശ്, ഇസാഫ്‌ റീട്ടെയിൽ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ ഡയറക്ടർമാരായ എമി അച്ചാ പോൾ, അലോക്‌ തോമസ് പോൾ, പ്രചോദൻ ഡെവലപ്‌മെൻറ് സർവീസസ് ഡയറക്ടർ സാമു തോമസ്‌ ജോൺ, ഇസാഫ് അസോസിയേറ്റ് ഡയറക്ടർ അജിത് സെൻ എന്നിവര്‍ പ്രസംഗിച്ചു.

ഇസാഫ് നടപ്പിലാക്കുന്ന 'ലെറ്റ് ദം സ്മൈൽ' പദ്ധതിയിലൂടെ ജാർഖണ്ഡിലെ ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസം , സംരക്ഷണം തുടങ്ങി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലായി പരിസ്ഥിതി സംരക്ഷണ പരിപാടികൾ, സമഗ്ര ഉപജീവന മാർഗ പദ്ധതികൾ, സുസ്ഥിര ആരോഗ്യ പരിപാടികൾ എന്നിവ ഇസാഫ് ഇന്ത്യയിലെ പതിനൊന്ന്‍ സംസ്ഥാനങ്ങളില്‍ നടത്തി വരുന്നു.

നിലവില്‍ കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ജാർഖണ്ഡ, ഛത്തീസ്ഗഡ, മഹാരാഷ്ട്ര, ഡല്‍ഹി, പുതുച്ചേരി, ബംഗാള്‍, ബീഹാര്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങിലാണ് ഇസാഫിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്.

ജാര്‍ഖണ്ഡലെ 35 ട്രൈബല്‍ സ്കൂളുകള്‍, ലഹന്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മള്‍ട്ടിപ്പിള്‍ സ്കില്‍സ്, നാഗ്പൂര്‍, കൊച്ചി, തിരുവനന്തപുരം, ബംഗ്ലൂര്‍ നഗരങ്ങളില്‍ നടപ്പിലാക്കി വരുന്ന ലിവബിള്‍ സിറ്റി പദ്ധതി, കാര്‍ബണ്‍ റേറ്റിംഗ്, വിവിധ സംസ്ഥാനങ്ങളിലെ എഴുപതോളം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികളുടെ ശാക്തീകരണം എന്നിവ ഇസാഫിന്റെ പ്രധാന പദ്ധതികളാണ്.

നബാര്‍ഡിന്റെ അംഗീകാരമുള്ള ഇസാഫിനെ സ്മോള്‍ ഫാര്‍മേഴ്സ് അഗ്രികള്‍ച്ചറല്‍ കണ്‍സോര്‍ഷ്യം റിസോഴ്സ് ഇന്‍സ്ടിട്യൂട്ടായി അംഗീകരിച്ചിട്ടുണ്ട്.

Advertisment