Advertisment

ഗുരുവായൂർ ക്ഷേത്രത്തിന്റെ ഭരണം മദ്യമുതലാളിക്കു തീറെഴുതിക്കൊടുത്തതിലൂടെ എൽ.ഡി.എഫ്. സർക്കാർ ഒരിക്കൽ കൂടി കമ്യൂണിസ്റ്റുകാരെയും ഭക്തജനങ്ങളെയും ഒരു പോലെ വഞ്ചിച്ചിരിക്കുകയാണ് - ജോൺ ഡാനിയൽ

New Update

തൃശൂര്‍:  പരിപാവനമായ ഗുരുവായൂർ ക്ഷേത്രത്തിന്റെ ഭരണം മദ്യമുതലാളിക്കു തീറെഴുതിക്കൊടുത്തതിലൂടെ എൽ.ഡി.എഫ്. സർക്കാർ ഒരിക്കൽ കൂടി കമ്യൂണിസ്റ്റുകാരെയും ഭക്തജനങ്ങളെയും ഒരു പോലെ വഞ്ചിച്ചിരിക്കുകയാണെന്ന് ഡി.സി.സി. ജനറൽ സെക്രട്ടറി ജോൺ ഡാനിയൽ പറഞ്ഞു.

Advertisment

publive-image

ഗുരുവായൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി തൃശൂരിലെ ബാറുടമയെ നിയമിച്ചതിനു പിന്നിലെ "കമ്യൂണിസ്റ്റ് " താൽപര്യം എന്താണെന്നു പാർട്ടി വ്യക്തമാക്കണം പാർട്ടിക്കുവേണ്ടി വിറകു വെട്ടുന്നവരെയും തല്ലു വാങ്ങുന്നവരെയും പോസ്റ്ററൊട്ടിക്കുന്നവരെയും അവഗണിച്ച്, പാർട്ടി നേതാവിന്റെ ബന്ധുവാണെന്ന ഒരേ ഒരു യോഗ്യത അടിസ്ഥാനമാക്കി ഒരു മദ്യരാജാവിനെ ഇത്ര പ്രധാനപ്പെട്ടൊരു ചുമതലയിൽ നിയമിച്ചതു വഴി പാർട്ടിയെയും ഗുരുവായൂർ ക്ഷേത്രത്തെയും ഒരു പോലെ പിണറായി സർക്കാർ അപമാനിച്ചിരിക്കുകയാണ്.

എന്ത് മാനദണ്ഡമാണ് ഈ ബാറുടമക്ക് നിയമനത്തിനായിപരിഗണിച്ചെതെന്ന് ഏറ്റവും കുറഞ്ഞത് സ്വന്തം അണികളെയെങ്കിലും സി.പി.എം. നേതൃത്വം ബോധ്യപ്പെടുത്തേണ്ടുണ്ടെന്ന് ജോൺ ഡാനിയൽ പറഞ്ഞു.

Advertisment