Advertisment

ഭാരത് രത്ന ഡോക്ടർ അബ്ദുൾ കലാം ഗോൾഡ് മെഡലിന് എം പി വിൻസെന്റ് എക്സ് എം എല്‍ എ അർഹനായി

New Update

ഭാരത് രത്ന ഡോക്ടർ അബ്ദുൾ കലാം ഗോൾഡ് മെഡലിന് എം പി വിൻസെന്റ് എക്സ് എം എല്‍ എ അർഹനായി. ഏററവും നല്ല ഭരണപരമായ കാര്യങ്ങൾക്കാണ് അവാർഡ്. 2011-16 കാലയളവിൽ ത്രിശ്ശൂർ ഒല്ലൂർ മണ്ഡലത്തിന്റെ എം എല്‍ എ എന്ന നിലയിൽ നടത്തിയ മികച്ച പ്രവർത്തനമാണ് ഇദ്ദേഹത്തെ ഈ അവാർഡിന് അർഹനാക്കിയത്.

Advertisment

publive-image

486 കോടി രൂപ മണ്ഡലംതല വികസനം, വിധവാ പെൻഷനുകൾ, വീട് വെക്കുവാൻ ഉള്ള സഹായം, ദുരിതാശ്വാസം ഫണ്ട് , റോഡുകൾ, ജനസമ്പർക്കം തുടങ്ങി നിരവധി ഭരണപരമായ നേട്ടങ്ങൾക്കാണ് ഉന്നത സമിതി എം പി വിൻസെന്റിനെ തെരെഞ്ഞെടുത്തത്.

അഖിലേന്ത്യ അടിസ്ഥാനത്തിൽ നടത്തിയ സർവ്വേയിൽ നിന്നാണ് ഈ വ്യക്തികളെ തിരഞ്ഞെടുത്തത്. വ്യത്യസ്ത മേഖലയിൽ വ്യക്തിഗത മികവ് തെളിയിച്ച 20 വ്യക്തികളെയാണ് ഈ നിലയിൽ ആദരിക്കപ്പെടുന്നത് എന്നുള്ളത് ഇതിന്റെ മാറ്റു കൂട്ടുന്നു. ജൂലൈ 28ന് ചെന്നൈയിൽ വച്ചു നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. അഭിനന്ദനങ്ങൾ ഒല്ലൂരിന്റെ മുൻ വികസനനായകന്

Advertisment