Advertisment

കാമ്പസുകളിൽ ശക്തി തെളിയിച്ചു എം.എസ്.എഫ് സംസ്ഥാന യാത്ര

New Update

തൃശ്ശൂർ:  "കഠാര വെടിയുക, തൂലികയേന്തുക" എന്ന പ്രമേയമുയർത്തിപ്പിടിച്ചു കൊണ്ട് എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ ജനറൽ സെക്രട്ടറി എംപി നവാസ് എന്നിവർ നയിക്കുന്ന സംസ്ഥാന യാത്രക്ക് തൃശ്ശൂർ ജില്ലയിൽ ഉജ്വല സ്വീകരണം .

Advertisment

വര്‍ഗീയതയും ജനാധിപത്യ ധ്വംസനവും കാമ്പസുകളില്‍ നിന്ന് തുടച്ചു നീക്കി കലാലയ രാഷ്ട്രീയത്തിന്റെ സര്‍ഗാത്മകത സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംസ്ഥാനമൊട്ടാകെ യാത്ര സംഘടിപ്പിക്കുന്നത്.

publive-image

ജനാധിപത്യ മൂല്യങ്ങൾ ഉൾകൊണ്ട് ജനാധിപത്യ വ്യവസ്ഥയുടെ സംരക്ഷകരാകേണ്ട നേതാക്കളെയും പ്രവർത്തകരെയും വാർത്തെടുക്കേണ്ട ക്യാംപസ് രാഷ്ട്രീയം അക്രമ ഗുണ്ടാ സംഘങ്ങളെ വാർത്തെടുക്കാൻ ചില വിദ്യാർത്ഥി സംഘടനകൾ ദുരുപയോഗം ചെയ്യുന്ന ഇക്കാലത്തു ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പ്രസക്തിയും അനിവാര്യതയും വിദ്യാർത്ഥി സമൂഹത്തെ ബോധ്യപ്പെടുത്തുക, കലാലയങ്ങളിലെ അക്രമങ്ങള്‍ നിയന്ത്രിക്കുന്നതിന് കാമ്പസ്തലങ്ങളില്‍ പ്രത്യേക സമിതി രൂപീകരിക്കുക, വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്രം ഉറപ്പു വരുത്താന്‍ നിയമ നിര്‍മ്മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണു യാത്രയിൽ ഉന്നയിക്കുന്നത്.

യാത്രയുടെ ജില്ല തല ഉദ്ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിക്കലി നിർവ്വഹിച്ചു. എം.എസ്‌.എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ മിസ്‌ഹബ്‌ കീഴരിയൂർ,ജനറൽ സെക്രട്ടറി എം.പി നവാസ്‌,ഭാരവാഹികളായ ഷരീഫ്‌ വടക്കെയിൽ,ഹാഷിം ബംബ്രാണി, ഫൈസൽ ചെറുകുന്നേൻ,എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അഫ്സൽ യൂസഫ്,ജന.സെക്രട്ടറി അൽ റസിൻ,ഭാരവാഹികളായ ഫസൽ തൃശ്ശൂർ,ഗഫൂർ മുള്ളൂർക്കര,ജുറൈജ് ചേറ്റുവ,സി.പി ജുനൈസ്,അഫ്സൽ ചേലക്കര,സൽമാൻ പാവറട്ടി, എന്നിവർ സന്നിഹിതരായി.

ക്രൈസ്റ്റ് കോളേജിൽ നടന്ന സ്വീകരണ സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിക്കലി ഉദ്ഘാടനം ചെയ്തു.മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് കെ.എ റിയാസുദ്ദീൻ പങ്കെടുത്തു.

യൂണിറ്റ് പ്രസിഡന്റ് സ്വാലിഹ് സ്വാഗതവും, സെക്രട്ടറി ഷഹബാസ് നന്ദിയും പറഞ്ഞു. തൃശ്ശൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ നടന്ന സ്വീകരണ സമ്മേളനം മുസ്‌ലിം ലീഗ് ജില്ലാ ജന.സെക്രട്ടറി പി.എം അമീർ ഉദ്ഘാടനം

ചെയ്തു.ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് മാരായ ഷാഹുൽ ഹമീദ്,അസീസ് താണിപ്പാടം,സെക്രട്ടറി എം.എ റഷീദ്,യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ആർ.കെ സിയാദ് എന്നിവർ സന്നിഹിതരായി.യൂണിറ്റ് പ്രസിഡന്റ് ആഷിക് ഷെമീർ സ്വാഗതവും വൈസ് പ്രസിഡന്റ് നജ്മ നന്ദിയും പറഞ്ഞു.

മദർ കോളേജിൽ നടന്ന സ്വീകരണ സമ്മേളനം ലീഗ് മണ്ഡലം പ്രസിഡന്റ് അബ്ദുൽ മനാഫ് ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് നിസാർ മരുതയൂർ, ദളിത് ലീഗ് മണ്ഡലം ജന.സെക്രട്ടറി കുഞ്ഞുമോൻ മേപ്പറമ്പിൽ,എന്നിവർ സന്നിഹിതരായി.യൂണിറ്റ് പ്രസിഡന്റ് റിസ്‌വാൻ സ്വാഗതവും സൽമാൻ നന്ദിയും പറഞ്ഞു.

Advertisment