Advertisment

മുസ്ലിം ലീഗ് പ്രതിനിധി കൺവെൻഷൻ  വെള്ളാങ്ങല്ലുർ പഞ്ചായത്ത് ഇവർ നയിക്കും

New Update

ന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് നൂറുകണക്കിന് ശാഖാ കമ്മിറ്റികളും ചെറുതും വലുതുമായ അനവധി നിരവധി നേതാക്കൾ ഉള്ള ലക്ഷകണക്കിന് അനുയായികളുള്ള പ്രസ്ഥാനം കേരളത്തിലെ 14 നിയമസഭാ സീറ്റുകളിൽ ഒറ്റയ്ക്ക് നിന്ന് വിജയിക്കാൻ കെല്പുള്ള 65 മണ്ഡലങ്ങളിൽ മുന്നണി സ്ഥാനാർത്തികളെ വിജയിപ്പിക്കാൻ ശക്തിയുള്ള ഹരിത രാഷ്ട്രീയ പ്രസ്ഥാനം ഖായിദെ മില്ലത്ത് ഇസ്മായിൽ സാഹിബ് അടക്കമുള്ള നേതാക്കൾ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനം വിഭാവനം ചെയ്യുമ്പോൾ മറ്റേതെങ്കിലും പ്രസ്ഥാനത്തിന് ബതലാവുക എന്ന ലക്ഷ്യമായിരുന്നില്ല. മറിച്ചു അധികാര വർഗത്തിന്റെയും ജന്മിമാരുടെയും അടിച്ചമർത്തലുകളിൽ ഒറ്റപെട്ടു ചിഹ്നഭിന്നമായ ഒരു സമുദായത്തെ ഒരുമിച്ചുനിർത്തി അർഹതപ്പെട്ട അവകാശങ്ങൾക്കുവേണ്ടി പോരാടാൻ അവരെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു.

Advertisment

publive-image

പക്ഷെ ഇന്ന് മുസ്ലിം ലീഗിനെ എതിർക്കുന്ന സങ്കടനകളുടെ ലക്‌ഷ്യം മുസ്ലിം ലീഗിന് ബാധലാവുക എന്ന ലക്ഷ്യമാണ്‌ മുൻകാലങ്ങളിൽ മുസ്ലിം ലീഗിനെതിരെ വന്ന ആളുകളുടെ ലക്ഷ്യവും അതുതന്നെയായിരുന്നു. അതുകൊണ്ട് തന്നയാണ് അവരെല്ലാം രാഷ്ട്രീയ സ്മശാനങ്ങളിലെ മീസാൻ കല്ലുകൾ ആയതും കാലപഴക്കംകൊണ്ട് പേരുപോലും തിരിച്ചറിയാൻ കഴിയാത്ത മീസാന്കല്ലുകൾ.

മുസ്ലിം ലീഗിനുനെരെ കല്ലെറിയുന്ന എതിരാളികളോട് ഒന്നേ പറയാനുള്ളൂ മഹാനായ സി എച് പറഞ്ഞ വാക്കുകൾ മുസ്ലിം ലീഗ് പ്രസ്ഥാനം മുസ്ലിം ജനമനസ്സുകളിൽ ഉറച്ചുനില്ക്കുന്ന പർവ്വതമാണ്. അതിലേക്ക് നിങ്ങൾ വലിച്ചെറിയുന്ന ചെറു കല്ലുകൽക്കൊണ്ട് ഒരു പോറൽ എല്പ്പിക്കാൻ പോലും സാദ്ധ്യമാവില്ല. പാരാപാരം പോലെ പരന്നുകിടക്കുന്ന സമുദ്രത്തിൽ നിങ്ങൾ ഒഴിക്കുന്ന വെള്ളം കടലിൽ ലയിചില്ലാതാവുകയല്ലാത­െ ആ വെള്ളം കടലിനൊരു ഭാരമാവില്ല. അല്ലങ്കിൽ കടലിലെ വെള്ളത്തിലെ ഉപ്പുരസം ഇല്ലാതാക്കാൻ സാധിക്കില്ല എന്ന് ഓർമ പെടുത്തുന്നു....

കരൂപ്പടന്ന: വെള്ളാങ്ങല്ലുർ പഞ്ചായത്ത് മുസ്ലിംലീഗ് പ്രതിനിധി കൺവെൻഷൻ പ്രസിഡണ്ട് കെ.എ സദഖത്തുള്ളയുടെ അദ്ദ്യക്ഷതയിൽ മുസ്ലിംലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി കെ നൗഷാദ് വാളൂർ ഉത്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് തൃശൂർ ജില്ലാ പ്രസിഡണ്ട് കെ കെ അഫ്സൽ മുഖ്യ പ്രഭാഷണം നടത്തി.

ദുബായ് കെ എം സി സി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ എസ് ഷാനവാസ്, ജില്ലാ മുസ്ലിം ലീഗ് കൗൺസിലർ എ എം ഷാജഹാൻ ഹാജി, മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ സി യു ഇസ്മായിൽ, വൈസ് പ്രസിഡണ്ട് വി എസ് അബ്ദുൽ നാസിർ ഫൈസി, കുവൈറ്റ് കെ എം സി സി പ്രതിനിധി നൂറുദ്ധീൻ എന്നിവർ പ്രസംഗിച്ചു.

പഞ്ചായത്തിൽ സംഘടനാ പ്രവർത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കെ എ സദഖത്തുള്ള (പ്രസിഡണ്ട്), കെ എസ് ഷാനവാസ് (ജനറൽ സെക്രട്ടറി), സി എ അബ്ദുൽ സലാം (ട്രഷറർ), അൻസാർ പള്ളിനട, വി ഐ ഇസ്മായിൽ (വൈസ് പ്രസിഡണ്ട്മാർ), അലിയാർ കടലായി, അന്സിഫ് അലി പള്ളിനട, മുസമ്മിൽ നെടുങ്ങണം (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞടുത്തു.

Advertisment