Advertisment

നീലഗിരി കോളേജ് റാങ്ക് ജേതാക്കളെയും മികവ് പുലർത്തിയ അദ്ധ്യാപകരെയും ആദരിച്ചു

New Update

താളൂർ:  നീലഗിരി കോളേജ് ഓഫ് ആർട്സ് & സയൻസിന്റെ ആഭിമുഖ്യത്തിൽ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും റാങ്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. ഭാരതിയാർ യൂണിവേഴ്സിറ്റിയുമായ് അഫിലിയേറ്റ് ചെയ്ത നൂറ്റിനാല് കോളേജുകളിലെ പരീക്ഷയെഴുതിയ പതിനൊന്നായിരത്തി എഴുനൂറ് വിദ്യാർത്ഥികളിൽ നിന്നാണ് നീലഗിരി കോളേജിലെ ഹെഫ്സിബ ജോൺസൺ, ഫസീദ എന്നിവർ യഥാക്രമം രണ്ടും, ആറും റാങ്ക് കൈവരിച്ചത്.

Advertisment

publive-image

ദേശീയ അദ്ധ്യാപക ദിനത്തിന്റെ ഭാഗമായ് നീലഗിരി, വയനാട് ജില്ലകളിലെ പതിനാല് ഹയർ സെക്കന്ററി സ്കൂളുകളിൽ നിന്നും വിദ്യാഭ്യാസ മേഖലക്ക് നൽകിയ സംഭാവനയുടെയും പ്രവർത്തന മികവിന്റെ യും അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത പതിനാല് അദ്ധ്യാപകരെയും ചടങ്ങിൽ ആദരിച്ചു.

അദ്ധ്യാപക ദിനത്തിന്റെ ഭാഗമായ് കോളേജിന്റെ മുഴുവൻ നിയന്ത്രണവും ഭരണവും വിദ്യാർത്ഥികളാണ് നിർവ്വഹിച്ചത്. പ്രിൻസിപ്പാൾ കസേര മുതൽ പ്യൂൺ തസ്തിക വരെ വിദ്യാർത്ഥികൾ കൈയേന്തിയത് ക്യാംപസിന് ആവേശം പകർന്ന നവ്യാനുഭവമായി. തങ്ങളെ പഠിപ്പിക്കുന്ന അധ്യാപകരുടെ പ്രയത്നം മനസ്സിലാക്കാനും ഭാവി ജീവിതത്തിൽ ആത്മ വിശ്വാസത്തോടെ മുന്നേറാനുമാണ് ഇത്തരത്തിലുള്ള അപൂർവ്വ അവസരം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കിയത്.

publive-image

റാങ്ക് ജേതാക്കൾക്കും അദ്ധ്യാപകർക്കുമുള്ള ആദരിക്കൽ ചടങ്ങ് ഗൂഡല്ലൂർ എം.എൽ.എ അഡ്വ: എ ദ്രാവിഡമണി ഉദ്ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി എം.എൽ.എ മുഖ്യാതിഥിയായ് പങ്കെടുത്തു.

തമിഴ്നാട് സെൽഫ് ഫിനാൻസ് കോളേജസ് അസോസിയേഷൻ സെക്രട്ടറി ഡോ. അജിത് കുമാർ ലാൽ മോഹൻ മുഖ്യപ്രഭാഷണവും നീലഗിരി കോളേജ് സെക്രട്ടറി റാഷിദ് ഗസ്സാലി അനുഗ്രഹ ഭാഷണവും നടത്തി. ഡോ. എം ദുരൈ അദ്ധ്യക്ഷനായി. പ്രൊഫ.ടി മോഹൻ ബാബു, വി.കെ നാസർ ഹാജി തുടങ്ങിയവർ സംസാരിച്ചു. കുട്ടികൃഷ്ണൻ സ്വാഗതവും പ്രജിത് നന്ദിയും പറഞ്ഞു.

Advertisment