Advertisment

അന്താരാഷ്ട്ര അധ്യാപക ശില്പശാല സംഘടിപ്പിച്ചു

New Update

താളൂർ:  നീലഗിരി കോളേജ് ഓഫ് ആർട്സ് & സയൻസ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻറിന്റെ ആഭിമുഖ്യത്തിൽ അധ്യാപന മേഖലയിലെ പുത്തൻ രീതികൾ എന്ന വിഷയത്തിൽ ഏകദിന അന്താരാഷ്ട്ര ശില്പശാല സംഘടിപ്പിച്ചു.

Advertisment

publive-image

അക്കാദമിക് മേഖലയിലെ സഹകരണത്തിനായ് മലേഷ്യയിലെ മൾട്ടി മീഡിയ യൂണിവേഴ്സിറ്റിയുമായ് നീലഗിരി കോളേജ് ഒപ്പിട്ട ധാരണാപ്പത്രത്തിന്റെ അടിസ്ഥാനത്തിലാണ് ശില്പശാല നടന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അദ്ധ്യാപകരും ഗവേഷണ വിദ്യാർത്ഥികളും ശില്പശാലയിൽ പങ്കെടുത്തു.

publive-image

നീലഗിരി കോളേജ് അക്കാദമിക് ഡീൻ പ്രൊഫ. ടി. മോഹൻ ബാബു ഉദ്ഘാടനം നിർവ്വഹിച്ചു. സാങ്കേതിക വിദ്യയിലധിഷ്ഠിതമായ അധ്യാപനം എന്ന വിഷയത്തിൽ വില്ലി പോകാലിക്, ഇംഗ്ലീഷ് ഭാഷയിലെ അവതരണരീതി എന്ന വിഷയത്തിൽ പ്രൊഫ. വീരമുത്തു, അധ്യാപന മേഖലയിലെ പ്രൊഫഷണലിസം എന്ന വിഷയത്തിൽ റാഷിദ് ഗസ്സാലി തുടങ്ങിയവർ ക്ലാസ്സെടുത്തു. പ്രിൻസിപ്പാൾ ഡോ.എം.ദുരൈ അദ്ധ്യക്ഷത വഹിച്ചു.

ഇംഗ്ലീഷ് വകുപ്പ് മേധാവി സൗമ്യ പി.ബി, അക്കാദമിക് കോഡിനേറ്റർ അൻവർ സാദിഖ്,അസിസ്റ്റന്റ് പ്രൊഫസർമാരായ ലീമ തോമസ്, രോഷ്മ, ഉവൈസ് തുടങ്ങിയവർ സംസാരിച്ചു.

Advertisment