കുഞ്ഞ് മാലാഖയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ ദിവ്യ ഉണ്ണി

ഫിലിം ഡസ്ക്
Friday, July 31, 2020

കുഞ്ഞ് മാലാഖയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ ദിവ്യ ഉണ്ണി. നൃത്തവേഷത്തില്‍ ആദ്യമായി മകള്‍ക്കൊപ്പം എടുത്ത ചിത്രം എന്ന് കുറിച്ചാണ് ഐശ്യര്യയെ കൈയിലെടുത്തുള്ള ചിത്രങ്ങള്‍ ദിവ്യ പങ്കുവച്ചിരിക്കുന്നത്. ഭരതനാട്യം വേഷത്തിലാണ് ചിത്രങ്ങളില്‍ ദിവ്യയെ കാണാനാവുക.

അമ്മയാണ് അണിഞ്ഞൊരുങ്ങി നില്‍ക്കുന്നതെങ്കിലും ഞാനാണ് പോസ് ചെയ്യുന്നത് എന്നാണ് ചിത്രങ്ങള്‍ക്ക് ദിവ്യ ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 14നാണ് ദിവ്യയ്ക്ക് മൂന്നാമത്തെ കു‍ഞ്ഞ് പിറന്നത്.

കുഞ്ഞ് മാലാഖയെത്തി എന്ന് കുറിച്ചാണ് മകള്‍ ജനിച്ച സന്തോഷം ദിവ്യ ആരാധകരെ അറിയിച്ചത്. അടുത്തിടെ മകളുടെ ചോറൂണ്‍ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു.

×