Advertisment

ബാക്ക്ഗാര്‍ഡനില്‍ പൂര്‍ണനഗ്‌നയായി ഡോക്ടര്‍ ആറാമത്തെ കുഞ്ഞിനെയും പ്രസവിച്ചു; തങ്ങളുടെ കൂടപ്പിറപ്പിനെ ഭൂമിയിലേക്ക് വരവേല്‍ക്കാന്‍ അമ്മക്കരികില്‍ മറ്റ് മക്കളും

New Update

ജര്‍മനി: ലോകത്തിന് മാതൃകയായി 36കാരിയായ ഡോക്ടര്‍. ആരുടെയും സഹായവുമില്ലാതെ തന്റെ ആറാമത്തെ കുഞ്ഞിന് ഈ അമ്മ ജന്മം നല്‍കി. സാറാ സ്‌ക്മിഡ് എന്ന ഡോക്ടറാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടിലൂടെ വൈറലായത്.

Advertisment

വീടിന്റെ ബാക്ക്ഗാര്‍ഡനില്‍ പൂര്‍ണനഗ്‌നയായി ഇരുന്നായിരുന്നു ഡോക്ടറുടെ പ്രസവം. എന്നാല്‍ തങ്ങളുടെ കൂടപ്പിറപ്പിനെ ഭൂമിയിലേക്ക് വരവേല്‍ക്കാന്‍ കളിചിരികളുമായി മറ്റ് മക്കള്‍ ഡോക്ടറുടെ പക്കല്‍ ഉണ്ടായിരുന്നു. ജാഹാന (11), ജോനാതന്‍(10), ഇമാനുവേല്‍ (8), എലിസബത്ത് (6), കോന്‍സ്റ്റാന്റിന്‍ (3), ഒരു വയസുകാരനായ കിരണ്‍ എന്നിവരാണ് സാറായുടെ മറ്റ് മക്കള്‍.

publive-image

ഇതിനൊക്കെ പുറമെ യൂട്യൂബിലൂടെ പ്രസവം സംപ്രേഷണം കൂടി നടത്താന്‍ സാറാ തയ്യാറായതോടെ എല്ലാം ലൈവായിത്തീരുകയും ചെയ്തു. ഈ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളില്‍ 1.4 മില്യണ്‍ പേരാണ് കണ്ടിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലാണ് സാറാ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

താന്‍ എന്തുകൊണ്ടാണ് പ്രസവത്തിന്റെ അനുഭവം ഇത്തരത്തില്‍ പങ്ക് വയ്ക്കാന്‍ തയ്യാറായതെന്നും സാറാ വിവരിക്കുന്നു. പ്രസവം എന്നത് വളരെ സ്വാഭാവികവും പ്രകൃതിപരവുമായ പ്രതിഭാസമാണെന്നും ഇതില്‍ എന്തെങ്കിലും അസാധാരണത്വമില്ലെന്നും അതിനാല്‍ ഇത് മറച്ച് വയ്‌ക്കേണ്ടുന്ന കാര്യമല്ലെന്നും സാറാ വിശദീകരിക്കുന്നു.

പണ്ട്കാലത്തെ സംസ്‌കാരങ്ങളില്‍ അമ്മമാര്‍ പ്രസവിക്കുന്നത് അവരുടെ പെണ്‍മക്കള്‍ കാണാറുണ്ടായിരുന്നുവെന്നും അതിലൂടെ പ്രസവം എന്താണെന്ന് മനസിലാക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നുവെന്നും എന്നാല്‍ ഇന്നത്തെ കാലത്ത് അതിനുള്ള അവസരം ലഭിക്കുന്നില്ലെന്നും ഈ ഡോക്ടര്‍ എടുത്ത് കാട്ടുന്നു. തന്റെ പ്രസവത്തിലൂടെ ആളുകള്‍ക്ക് പ്രസവം കാണാനും പ്രത്യേകിച്ച് മറ്റുള്ളവരുടെ ഇടപെടലില്ലാതെ ഒരാള്‍ പ്രസവിക്കുന്നത് കാണാന്‍ സാധിച്ചിരിക്കുന്നുവെന്നും സാറാ ചൂണ്ടിക്കാട്ടുന്നു. തന്റെ അസാധാരണ പ്രസവത്തോടുള്ള ആളുകളുടെ പ്രതികരണം തികച്ചും വ്യത്യസ്തമായിരുന്നുവെന്നാണ് സാറ വെളിപ്പെടുത്തുന്നത്.

ചിലര്‍ക്കിതില്‍ വളരെ അത്ഭുതമാണെന്നും എന്നാല്‍ ഇത് നെറികെട്ട പ്രവര്‍ത്തിയാണെന്നാണ് മറ്റ് ചിലര്‍ പ്രതികരിച്ചിരിക്കുന്നതെന്നും ഈ ഡോക്ടര്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ താനിതൊന്നും കാര്യമാക്കുന്നില്ലെന്നും താന്‍ സ്വന്തം സന്തോഷത്തെയും ആരോഗ്യകരമായ കുടുംബത്തെയുമാണ് സ്‌നേഹിക്കുന്നതെന്നും സാറാ പറയുന്നു.

ഒരു ഡോക്ടറെന്ന നിലയില്‍ ഇത്തരത്തിലുള്ള ' ഫ്രീ ബെര്‍ത്തിങ്' നെ സ്വീകരിക്കാന്‍ തനിക്ക് പ്രേരണ തോന്നുകയായിരുന്നു. യാതൊരു വിധത്തിലുമുള്ള വൈദ്യ സഹായവും പിന്തുണയുമില്ലാതെ പുറത്ത് പ്രസവിക്കുന്ന രീതിയാണ് ഫ്രീ ബെര്‍ത്തിങ്.

Advertisment