Advertisment

ബിഷപ്പിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍

New Update

Advertisment

കോട്ടയം: ബിഷപ്പിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍. ഹൃദയാഘാത സാദ്ധ്യത കണ്ടെത്താനായില്ല. ഇസിജിയില്‍ നേരിയ വ്യതിയാനം മാത്രം ഉണ്ടെന്നും വീണ്ടും പരിശോധിച്ച ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

കൊച്ചിയിൽനിന്ന് കൊണ്ടുവരുമ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിഷപ്പിനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി. തുടർന്ന് മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ആറു മണിക്കൂർ നിരീക്ഷണത്തിൽ കഴിയാൻ ഡോക്ടർമാർ നിർദേശം നൽകുകയായിരുന്നു

ആരോഗ്യനില തൃപ്തികരമായതിനാല്‍ ഇന്നു രാവിലെ 11ന് ബിഷപ്പിനെ പാലാ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. അല്ലെങ്കിൽ ആശുപത്രിയിൽ എത്തി മജിസ്ട്രേറ്റ് നടപടി പൂർത്തിയാക്കും.

നേരത്തെ, ബിഷപ്പിനെ തൃപ്പൂണിത്തുറയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയപ്പോൾ ഉയർന്ന രക്തസമ്മർദം കണ്ടിരുന്നു. ഇസിജിയിൽ നേരിയ വ്യതിയാനം കണ്ടിരുന്നു.

Advertisment