Advertisment

പാതിരാത്രി അരിച്ചാക്ക് തോളിലേറ്റി ഐഎഎസുകാര്‍; പ്രോട്ടോക്കോളും പദവിയും മറന്ന് പ്രവര്‍ത്തിച്ച രാജമാണിക്യത്തിനും ഉമേഷിനും കൈയടികളുമായി സോഷ്യല്‍മീഡിയ

New Update

കല്‍പ്പറ്റ: ദുരിതാശ്വാസ ക്യാംപുകളില്‍ വിതരണം ചെയ്യാനായി വയനാട് കലക്ടറേറ്റിലെത്തിയ അരിച്ചാക്കുകള്‍ ഇറക്കാന്‍ മുന്നിട്ടിറങ്ങിയത് ഐഎഎസുകാരായ എം.ജി. രാജമാണിക്യവും സബ് കലക്ടര്‍ എന്‍.എസ്.കെ. ഉമേഷും. പ്രോട്ടോക്കോളും പദവിയും മാറ്റിവച്ച് കൊണ്ടാണ് പാതിരാത്രയില്‍ ഇരുവരും ലോഡിറക്കാന്‍ സഹായിച്ചത്.

Advertisment

publive-image

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയുള്ള ഉദ്യോഗസ്ഥനാണ് എം.ജി. രാജമാണിക്യം. വയനാട് ജില്ലാ സബ് കലക്ടറാണ് എന്‍.എസ്.കെ. ഉമേഷ്. ഇരുവരുടെയും പ്രവര്‍ത്തിയില്‍ കയ്യടിക്കുകയാണു സമൂഹമാധ്യമങ്ങള്‍. വയനാട്ടിലെ മുന്‍ കലക്ടര്‍ കൂടിയാണ് രാജമാണിക്യം.

ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ചശേഷം ഇരുവരും തിങ്കളാഴ്ച രാത്രി 9.30നാണു കലക്ടറേറ്റില്‍ തിരിച്ചെത്തിയത്. ഇവരെത്തിയതിനു പിന്നാലെ ദുരിതാശ്വാസ ക്യാംപുകളിലെത്തിക്കാനുള്ള ഒരു ലോഡ് അരിയുമെത്തി. രാവിലെ മുതല്‍ അവിടെയുണ്ടായിരുന്ന പല ജീവനക്കാരും തളര്‍ന്നു വിശ്രമിക്കാന്‍ പോയിരുന്നു.

അവിടെ കുറച്ചു ജീവനക്കാരെ ഉള്ളൂവെന്നു മനസിലാക്കിയ രാജമാണിക്യവും ഉമേഷും അവര്‍ക്കൊപ്പം ചേര്‍ന്നു ലോഡിറക്കുകയായിരുന്നു. അരിച്ചാക്ക് തലയിലും ചുമലിലുമായി ചുമന്നിറക്കി വച്ചു. ലോഡ് മുഴുവന്‍ ഇറക്കി കഴിഞ്ഞശേഷം മാത്രമാണ് ഇരുവരും പോയത്.

Advertisment