Advertisment

ഭാട്ടിയ വീട്ടിലെ അവശേഷിക്കുന്ന അംഗമായ നായയും ഒടുവില്‍ ചത്തു; ഹൃദയാഘാതമാണ് മരണകാരണം

New Update

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബുരാരിയില്‍ പതിനൊന്ന് പേര്‍ കൂട്ട ആത്മഹത്യ ചെയ്ത വീട്ടില്‍ ആകെ അവശേഷിക്കുന്ന നായയും ഒടുക്കം ചത്തു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍ പറഞ്ഞു. വീട്ടുകാരുടെ ഓമന നായ ആറുവയസുകാരന്‍ ടോമിയാണ് നോയിഡയിലെ മൃഗപരിപാലന കേന്ദ്രത്തില്‍ ചത്തത്.

Advertisment

publive-image

നാല് വര്‍ഷംവരെ ആയുര്‍ ദൈര്‍ഘ്യമുള്ള ഇന്ത്യന്‍ പിറ്റ്ബുള്‍ സങ്കര ഇനത്തില്‍പ്പെട്ട നായയാണ് ഇന്ന് പുലര്‍ച്ചയോടെ ചത്തത്. വീട്ടുകാര്‍ കൂട്ട ആത്മഹത്യചെയ്തതോടെ വീട്ടില്‍ ഒറ്റയ്ക്കായ നായയെ പോലീസാണ് മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയത്. ഒന്നര മണിക്കൂറോളം കഠിനപരിശ്രമങ്ങള്‍ക്കൊടുവിലാണ് നായ വീട് വിട്ട് മൃഗസംരക്ഷകര്‍ക്കൊപ്പം പോകാന്‍ തയാറായതെന്ന് ഇവര്‍ പറയുന്നു.

ആദ്യ രണ്ട് ദിവസം ഭക്ഷണം കഴിക്കാന്‍ വിമുഖത കാട്ടിയെങ്കിലും പതിയെ സാധാരണ ജീവിതത്തിലേക്ക് വരുന്നതിനിടെയാണ് അപ്രതീക്ഷിത മരണം. പെട്ടെന്ന് കുഴഞ്ഞ് വീണ നായയെ മൃഗഡോക്ടറെത്തി പരിശോധിച്ചപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഹൃദയാഘാതമാണ് മരണകാരണമെന്ന് കണ്ടെത്തിയത്.

Advertisment