Advertisment

ദോഹ മെട്രോയുടെ സാമ്പത്തികമേഖലാ സ്റ്റേഷന്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നിര്‍മാണ പുരോഗതികള്‍ വിലയിരുത്തി

New Update

ദോഹ: ദോഹ മെട്രോയുടെ സാമ്പത്തികമേഖലാ സ്റ്റേഷന്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി നിര്‍മാണ പുരോഗതികള്‍ വിലയിരുത്തി.

Advertisment

കഴിഞ്ഞ വര്‍ഷത്തെ ദോഹ മെട്രോയുടെ പുരോഗതികളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും പ്രധാനമന്ത്രിക്ക് അധികൃതര്‍ വിശദീകരിച്ചു. സാമ്പത്തിക മേഖല-ഉഖ്ബ ബിന്‍ നാഫി സ്റ്റേഷനുകള്‍ക്കിടയിലെ തുരങ്കപാതയിലൂടെ ആദ്യ പരീക്ഷണഓട്ടം നടത്താന്‍ തയ്യാറെടുക്കുന്ന തീവണ്ടിയും പ്രധാനമന്ത്രി പരിശോധിച്ചു. യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വവും വേഗവമുള്ള സേവനമാണ് പുതിയ തീവണ്ടികളുടേതെന്ന് അധികൃതര്‍ വിശദീകരിച്ചു. ലോകത്തിലെ തന്നെ മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഡ്രൈവര്‍രഹിത തീവണ്ടികളാണ് ദോഹ മെട്രോയിലും ഉപയോഗിക്കുന്നത്.

publive-image

അല്‍ വഖ്‌റയിലെ ഇന്റര്‍സെക്ഷനിലാണ് സാമ്പത്തിക മേഖലാ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷനില്‍ മണിക്കൂറില്‍ 15,000 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുണ്ട്. റാസ് അബു ഫന്‍താസിലെ ഖത്തര്‍ സാമ്പത്തികമേഖലയുടെ പ്രധാനകേന്ദ്രമായും ഈ സ്റ്റേഷന്‍ മാറും. ഖത്തറി പൈതൃകം പ്രതിഫലിപ്പിച്ചുകൊണ്ട് ആധുനികവും സമകാലികവുമായ വാസ്തുശില്‍പ്പ വിദ്യ കോര്‍ത്തിണക്കിയാണ് സ്റ്റേഷന്റെ രൂപകല്പന. സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും പ്രായോഗികതക്കും ആധുനികതക്കും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് നിര്‍മാണം. യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവം സമ്മാനിക്കാന്‍ സ്റ്റേഷന് കഴിയും.

qatar
Advertisment