Advertisment

ഇങ്ങനെയും ഒരു ഭരണാധികാരി ? കോവിഡിനെ ഭയക്കേണ്ടതില്ലത്രേ…?

New Update

publive-image

Advertisment

രാജ്യത്ത് ആകെ കോവിഡ് ബാധിതർ 76,79,644 പേർ, മരിച്ചവർ 2,15,032 ആളുകൾ. നിലവിൽ രോഗബാധിതർ 26 ലക്ഷത്തോളമാളുകൾ, അതിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നവർ 14,283 പേരാണ്.

കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് ചെയ്തത് 3 ലക്ഷത്തിലധികം കേസുകൾ. ദിവസവും ആയിരത്തോളം ആളുകൾ മരിക്കുന്നു. ലോകമാകെ ഇതുവരെയുള്ള കോവിഡ് മരണസംഖ്യയുടെ ഔദ്യോഗിക കണക്ക് 10.46 ലക്ഷം.

ആർക്കും ഭീതി തോന്നുന്ന കണക്കുകളാണ് മുകളിൽ ഉദ്ധരിച്ചത്. അപ്പോഴും അമേരിക്കൻ പ്രസിഡണ്ട് പറയുകയാണ് " കോവിഡിനെ ഭയക്കേണ്ടതില്ലെന്ന്… "

മൂന്നു ദിവസം മുൻപ് കോവിഡ് പോസിറ്റിവ് ആയ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇന്നലെ ആശുപത്രിയിൽ നിന്നും പുറത്തുവന്നിരിക്കുന്നു.

publive-image

മാസ്ക്ക് ധരിച്ചു വെളിയിൽ വന്ന അദ്ദേഹം അത് വലിച്ചൂരി മാറ്റി കോട്ടിന്റെ പോക്കറ്റിലിട്ടു. ഹെലികോപ്റ്ററിൽ കയറി വൈറ്റ് ഹൗസിലെത്തി. ട്വിറ്ററിൽ കുറിച്ചു :

" I will be leaving the great Walter Reed Medical Center today at 6:30 P.M. Feeling really good! Don’t be afraid of Covid. Don’t let it dominate your life. We have developed, under the Trump Administration, some really great drugs & knowledge. I feel better than I did 20 years ago!"

ഓർക്കുക ട്രമ്പിനൊപ്പം 15 ഓഫീസർമാർക്കും അദ്ദേഹത്തിൻ്റെ പ്രസ് സെക്രട്ടറിക്കും കോവിഡ് ബാധിച്ചിരിക്കുകയാണ്. അദ്ദേഹത്തെ ചികിൽസിച്ച മെരിലാൻഡ് വാൾട്ടർ റീഡ് മെഡിക്കൽ സെന്ററിലെ ഡോക്ടർമാരും അദ്ദേഹത്തിൻ്റെ സ്വകാര്യ ഡോക്ടറും ഇപ്പോഴും പറയുന്നു, 77 കാരനായ ഡൊണാൾഡ് ട്രംപ് അപകടനില ഇനിയും തരണം ചെയ്തിട്ടില്ല, അദ്ദേഹത്തിന് ശ്വാസതടസ്സം ഉണ്ടെന്ന്…

voices
Advertisment