Advertisment

ജോ ബൈഡന്‍ പിന്തുണയ്ക്കുന്നത് ചൈനയെ; ഇന്ത്യയ്ക്ക് പ്രയോജനമാകില്ലെന്ന് ട്രംപിന്റെ മകന്‍

New Update

publive-image

Advertisment

വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ചൈനയെയാണ് പിന്തുണയ്ക്കുന്നതെന്നും ഇന്ത്യയ്ക്ക് ബൈഡന്‍ പ്രയോജനമാകില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍.

ചൈന ഉയര്‍ത്തുന്ന ഭീഷണികള്‍ ശക്തമായി തിരിച്ചറിയണം. ഇത് ഇന്ത്യക്കും അമേരിക്കും നന്നായി മനസിലാക്കാനാകും. 'ലിബറല്‍ പ്രിവിലേജ്' എന്ന പുസ്തകത്തില്‍ ജോ ബൈഡന്റെ പുത്രന്‍ ഹണ്ടര്‍ ബൈഡനെതിരെ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

ഹണ്ടര്‍ ബൈഡന് ചൈന 1.5 ബില്യണ്‍ യുഎസ് ഡോളര്‍ നല്‍കിയത് അദ്ദേഹം വലിയ ബിസിനസുകാരന്‍ ആയതു കൊണ്ടാണോ അതോ അദ്ദേഹത്തെ വിലയ്ക്കു വാങ്ങാനാകും എന്നതു കൊണ്ടാണോ എന്നു ചിന്തിക്കണം. അതുകൊണ്ടു തന്നെ ഇന്ത്യക്ക് ഒരിക്കലും ബൈഡന്‍ ഗുണകരമാകില്ലെന്ന് ഡൊണള്‍ഡ് ട്രംപ് ജൂനിയര്‍ പറഞ്ഞു.

Advertisment