Advertisment

ഈ വൃത്തിക്കെട്ട രാഷ്ട്രക്കാര്‍ എന്തിനാണ് യുഎസിലേക്ക് കുടിയേറുന്നത്; കുടിയേറ്റക്കാര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ ട്രംപ് വീണ്ടും വിവാദത്തില്‍

New Update

വാഷിങ്ടണ്‍: കുടിയേറ്റക്കാര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും വിവാദത്തില്‍. യുഎസ് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് മുമ്പാകെ കുടിയേറ്റത്തെ കുറിച്ച് നടത്തിയ പ്രസംഗത്തിലായിരുന്നു വിവാദ പരാമര്‍ശം.

Advertisment

ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ഹെയ്തിക്കും സാല്‍വദോറിനും എതിരെയാണ് ട്രംപ് മോശം പരാമര്‍ശങ്ങള്‍ നടത്തിയത്. ഈ വൃത്തിക്കെട്ട രാഷ്ട്രക്കാര്‍ എന്തിനാണ് യുഎസിലേക്ക് കുടിയേറുന്നതെന്നാണ് ട്രംപ് ആക്ഷേപിച്ചത്.

publive-image

സംഭവം വിവാദമായതോടെ വിശദീകരണവുമായി വൈറ്റ് ഹൗസ് രംഗത്തെത്തി. പ്രസിഡന്റ് കുടിയേറ്റക്കാര്‍ക്ക് എതിരല്ല.അമേരിക്കന്‍ ജനതയുടെ താല്‍പര്യമാണ് ട്രംപ് സംരക്ഷിക്കുന്നത്. രാജ്യത്തിന് സംഭാവന ചെയ്യുന്നവരെ ട്രംപ് സ്വാഗതം ചെയ്യുന്നുണ്ടെന്നും വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.

എന്നാല്‍, വിവാദത്തോട് ട്രംപ് നേരിട്ട് പ്രതികരിച്ചിട്ടില്ല. പ്രസിഡന്റായി ചുമതലയേറ്റത് മുതല്‍ ട്രംപിന്റെ പല പ്രസ്താവനകളും വിവാദമായിരുന്നു. ഹെയ്തി പൗരന്മാര്‍ എയ്ഡ്‌സ് വാഹകരാണെന്ന ട്രംപിന്റെ പരാമര്‍ശം വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.

donald trump us
Advertisment