Advertisment

ജനുവരി 20 വരെ നിരവധി തീരുമാനങ്ങള്‍ ഇനിയും വരാനിരിക്കുകയല്ലേ ? ഇലക്ട്രല്‍ കോളേജിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നാലുടന്‍ താന്‍ വൈറ്റ് ഹൗസ് ഒഴിയും; തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി അതൃപ്തി തുടര്‍ന്ന് ട്രംപ്

New Update

വാഷിംഗ്ടണ്‍: ഇലക്ട്രല്‍ കോളേജിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നാലുടന്‍ താന്‍ വൈറ്റ് ഹൗസ് ഒഴിയുമെന്ന് ട്രംപ്  . ജനുവരി 20 വരെ നിരവധി തീരുമാനങ്ങള്‍ ഇനിയും വരാനിരിക്കുകയല്ലേ എന്നാണ് ട്രംപ് ചോദ്യം ഉന്നയിക്കുന്നത്.

Advertisment

publive-image

താന്‍ നിശ്ചയമായും വൈറ്റ് ഹൗസ് വിടും. അത് നിങ്ങള്‍ക്കെല്ലാമറിയാം. എന്നാല്‍ ജനുവരി 20വരെയുള്ള കാലയളവില്‍ നിരവധി കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. വന്‍ ക്രമക്കേടുകള്‍ കണ്ടുപിടിക്കപ്പെട്ടിരിക്കുകയാണ്. തങ്ങളുടെ കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നുവെന്നും ട്രംപ് ആരോപിച്ചു.

ബൈഡനോട് വ്യക്തമായ ഭൂരിപക്ഷത്തില്‍ തോറ്റ ട്രംപ് സുപ്രധാന സംസ്ഥാനങ്ങളിലെ ഫലങ്ങള്‍ എതിരായ ശേഷം ആദ്യമായാണ് മാദ്ധ്യമങ്ങളെ അഭിമുഖീകരി ക്കുന്നത്.ഡെമോക്രാറ്റുകള്‍ തെറ്റ് ചെയ്‌തെന്ന് കണ്ടുപിടിക്കപ്പെട്ടാല്‍ എല്ലാവര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

donald trump us election
Advertisment