Advertisment

സെക്‌സിന് ശേഷം വസ്ത്രങ്ങള്‍ അണിഞ്ഞ് പോകാന്‍ ഒരുങ്ങിയപ്പോള്‍ ട്രംപ് എനിക്ക് പണം നല്‍കി; നിങ്ങളെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് കൂടെ കിടന്നത്, അല്ലാതെ പണത്തിന് വേണ്ടിയല്ലെന്ന് ഞാന്‍ പറഞ്ഞു’; ട്രംപുമായി ബന്ധമുണ്ടായിരുന്നെന്ന വെളിപ്പെടുത്തലുമായി പ്ലേബോയി മോഡല്‍

New Update

വാ​ഷിം​ഗ്ട​ൺ: യുഎസ് പ്ര​സിഡ​ന്റ് ഡൊ​ണാ​ൾ​ഡ് ട്രം​പു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് വെ​ളി​പ്പെ​ടു​ത്തി ഒ​രു യു​വ​തി കൂ​ടി രം​ഗ​ത്ത്. പ്ലേ​ബോ​യി മാ​ഗ​സി​നി​ന്റെ മു​ൻ മോ​ഡ​ൽ കാ​രെ​ൻ മ​ക്ഡൗ​ഗ​ൽ ആ​ണ് രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

Advertisment

ട്രം​പു​മാ​യി 2006 ൽ ​ശാ​രീ​രി​ക​ബ​ന്ധം ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് ഇ​വ​ർ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മെലാ​നി​യ ട്രം​പ് ഇ​ള​യ​കു​ട്ടി​യെ പ്ര​സ​വി​ച്ച് ഒ​രു മാ​സ​ത്തി​നു ശേ​ഷ​മാ​യി​രു​ന്നു ഇ​രു​വ​രും ത​മ്മി​ൽ ബ​ന്ധം സ്ഥാ​പി​ച്ച​തെ​ന്നും കാ​രെ​ൻ പ​റ​യു​ന്നു. അതേസമയം തെറ്റായ വാര്‍ത്തയാണെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. മക്ഡൗഗലുമായി തനിക്ക് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന് ട്രംപും പറഞ്ഞു.

publive-image

അ​മേ​രി​ക്ക​ൻ മാ​ഗ​സി​നാ​യ ദി ​ന്യൂ​യോ​ർ​ക്ക​ർ ആ​ണ് വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. 2006 ജൂണിലാണ് ട്രംപും മക്ഡൗഗലും ആദ്യമായി കണ്ടുമുട്ടുന്നത്.

പ്ലേ​ബോ​യി പാ​ർ​ട്ടി​യി​ൽ‌​വ​ച്ചാ​ണ് ട്രം​പ് ആ​ദ്യ​മാ​യി ത​ന്നെ ക​ണ്ട​തെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. മക്ഡൗഗലിന്റെ ഫോണ്‍ നമ്പര്‍ ചോദിച്ച് തുടങ്ങിയ ബന്ധം 9 മാസത്തോളം നീണ്ടു നിന്നു. ട്രം​പു​മാ​യു​ള്ള ബ​ന്ധം പു​റ​ത്തു​പ​റ​യാ​തി​രി​ക്കാ​ൻ 82,500 യു​എ​സ് ഡോ​ള​ർ ന​ൽ​കി​യെ​ന്നും ആ​രോ​പി​ക്കു​ന്നു.

മക്ഡൗഗലിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിത്തയ്യാറാക്കിയ വിവരങ്ങള്‍ സുഹൃത്ത് ജോണ്‍ ക്രോഫോര്‍ഡ് ആണ് മാഗസിന് നല്‍കിയത്. അതില്‍ മക്ഡൗഗല്‍ പറയുന്നത് ഇങ്ങനെ:” ഞങ്ങള്‍ മണിക്കൂറുകളോളം സംസാരിച്ചു കൊണ്ടിരുന്നു.

പിന്നീട് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. സെക്‌സിന് ശേഷം വസ്ത്രങ്ങള്‍ അണിഞ്ഞ് പോകാന്‍ ഒരുങ്ങിയപ്പോള്‍ ട്രംപ് എനിക്ക് പണം നല്‍കി. ഞാന്‍ അദ്ദേഹത്തെ നോക്കി.എനിക്ക് സങ്കടം വന്നു.

പണം വേണ്ടെന്നും ഞാന്‍ അത്തരത്തിലുള്ളൊരു പെണ്ണല്ലെന്നും പറഞ്ഞു. നിങ്ങളെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് കൂടെ കിടന്നത്, അല്ലാതെ പണത്തിന് വേണ്ടിയല്ലെന്ന് ഞാന്‍ പറഞ്ഞു. നീ പ്രിയപ്പെട്ടവളാണെന്ന് ട്രംപ് എന്നോട് പറഞ്ഞു.

Advertisment