Advertisment

ട്രംപുമായി നടത്തിയത് പൂര്‍ണ്ണ സമ്മതത്തോടെയുള്ള ലൈംഗികബന്ധം. ഭാര്യക്ക് കുഴപ്പമില്ലെന്ന് പറഞ്ഞു : യുഎസ് പ്രസിഡന്റിനെ സമ്മര്‍ദ്ധത്തിലാക്കി പോണ്‍ താരം സ്‌റ്റോമിയുടെ വെളിപ്പെടുത്തല്‍

New Update

publive-image

Advertisment

ട്രംപുമായുള്ള ലൈംഗിബന്ധം പൂര്‍ണ്ണ സമ്മതത്തോടെയായിരുന്നു എന്ന വെളിപ്പെടുത്തലുമായി പോണ്‍ താരം സ്‌റ്റോമി ഡാനിയേല്‍സ് രംഗത്ത് വന്നത് യു എസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിനെ വീണ്ടും സമ്മര്‍ദ്ധത്തിലാക്കി .

സി.ബി.എസ് ചാനലിലെ 60 മിനിറ്റ്സ് അഭിമുഖത്തിലായിരുന്നു സ്റ്റോമിയുടെ വെളിപ്പെടുത്തൽ.

ട്രംപുമായി പൂർണ സമ്മതത്തോടെ ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ട്. 2006 ൽ ലേക് താഹൊ സെലിബ്രിറ്റി ഗോൾഫ് ടൂർണമെന്റിന്റെ ഇടയ്ക്കാണ് ട്രംപിനെ പരിചയപ്പെടുന്നത്.

അത്താഴവിരുന്നിന് തന്റെ ഹോട്ടൽ സ്യൂട്ടിലേക്ക് ട്രംപ് എന്നെ ക്ഷണിച്ചു. സംഭാഷണത്തിനിടെ നീ പ്രത്യേകതയുള്ളവളാണെന്നും തന്റെ മകളെപ്പോലെയാണെന്നും ട്രംപ് പറഞ്ഞു. ദി അപ്രന്റിസ് എന്ന റിയാലിറ്റി ഷോയിൽ മത്സരാർഥിയാകണം, എല്ലാവരും അറിയേണ്ട മിടുക്കിയാണ് എന്നെല്ലാം പറഞ്ഞു.

രാത്രിയിൽ ട്രംപുമായി ലൈംഗിക ബന്ധം നടന്നു. ഗർഭനിരോധന ഉറ ഉപയോഗിക്കാതെ, സുരക്ഷിതമല്ലാത്ത സെക്സാണ് ട്രംപുമായുണ്ടായത്. ട്രംപിന്റെ ഭാര്യ മെലാനിയയ്ക്ക് ഈ ബന്ധം ഇഷ്ടപ്പെടുമോ എന്നു ചോദിച്ചു.

ആ സമയത്ത് മെലാനിയ മകനെ പ്രസവിച്ചിട്ട് ഏതാനും മാസങ്ങളേ ആയിരുന്നുള്ളൂ. അതിലൊന്നും വിഷമിക്കേണ്ട. ഞങ്ങൾക്കങ്ങനെ പ്രശ്നമില്ല എന്നായിരുന്നു ട്രംപിന്റെ മറുപടി

us news
Advertisment