Advertisment

ഡോ: അബ്ദുല്‍ നാസറിനെ അല്‍ ഖര്‍ജ് പൊതുസമൂഹം ആദരിക്കുന്നു.

author-image
admin
New Update

publive-image

Advertisment

റിയാദ് :അല്‍ ഖര്‍ജില്‍ കാല്‍ നൂറ്റാണ്ടിലേറെയായി ആതുര സേവന രംഗത്തും സാമുഹ്യ സാംസ്കാരിക മേഖലകളിലും വെക്തിമുദ്ര പതിപ്പിച്ച ജനകിയ ഡോക്ടര്‍ അബ്ദുല്‍ നാസിറിന് അല്‍ ഖര്‍ജിലെ സുഹുര്‍ത്തുക്കളും പൊതുസമൂഹവും ആദരിക്കും അല്‍ ഖര്ജ്‌ പ്രവാസി കൂട്ടായ്മയുടെ കീഴിലാണ് പരിപാടികള്‍ സംഘടിപ്പിചിട്ടുള്ളതെന്ന് സംഘാടകര്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

publive-image

അല്‍ ഖര്‍ജ്  പ്രവാസി കൂട്ടായ്മ പ്രവര്‍ത്തകര്‍ റിയാദില്‍ വാര്‍ത്താസമ്മേളനം നടത്തുന്നു 

സെപ്റ്റംബര്‍ 27 വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്ക് അല്‍ ഖര്‍ജ് അഫജ് ലയാലി ഓഡിറ്റോറിയാത്തിലാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത് .ഇന്ത്യന്‍ എംബസി സെക്കന്റ്‌ സെക്രട്ടറി ടി ടി ജോര്‍ജ്‌ മുഖ്യഅതിഥി ആയിരിക്കും ,ശിഹാബ് കൊട്ടുക്കാട് ,റാഫി പാങ്ങോട് തുടങ്ങിയവരും പങ്കെടുക്കുമെന്നും റിയാദ് മാപ്പിള കലാവേദി ഒരുക്കുന്ന ഗാനമേളയും ആദരിക്കല്‍ ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിചിട്ടുടെന്നും സംഘാടകര്‍ പറഞ്ഞു.

ഡോ:അബ്ദുല്‍ നാസര്‍ കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷമായി അല്‍ ഖര്‍ജിലെ അല്‍ ദോസിരി ഹോസ്പിറ്റലില്‍ ജോലിചെയുന്നു .നിലവില്‍ മെഡിക്കല്‍ ഡയറക്ടര്‍ ആണ് അദ്ദേഹം ,കൂടാതെ പി എം എഫ നാഷണല്‍ പ്രസിഡണ്ട്‌ കൂടിയാണ് അദ്ദേഹം .സഞ്ചരിക്കുന്ന നിരവധി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടനകള്‍ വഴിയും അല്ലാതെയും സംഘടിപ്പിച്ചുകൊണ്ട് വലിയൊരു ജീവകാരുന്ന്യ പ്രവര്‍ത്തനത്തിന്‍റെ ഉടമകൂടിയാണ് ഡോ: അബ്ദുല്‍ നാസര്‍, 1989 കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കി ഏതാനും വര്‍ഷം നാട്ടില്‍ ജോലി ഡോക്ടര്‍ ആയി നാട്ടില്‍ സേവനം അനുഷിട്ടിച്ചതിനുശേഷം 1992 ലാണ് അദ്ദേഹം അല്‍ ഖര്‍ജില്‍ എത്തുന്നതും അന്നുമുതല്‍ ഇന്നുവരെ അല്‍ ദോസിരി ക്ലിനിക്കിലാണ് അദ്ദേഹം ജോലിചെയുന്നത്. കുടുംബം  ഭാര്യ ശാരിബ,  മക്കള്‍  ഡോ: റിന്‍സി , റഹ് മ  (എം.ബി .ബി .എസ് വിദ്യാര്‍ത്ഥിനി), റിഫ , റീം   മക്കളാണ് , ഡോ:നബിന്‍ (മസ്ക്കത്ത്) മരുമകന്‍.

വാര്‍ത്താസമ്മേളനത്തില്‍ പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ കെ.വി അബ്ദുല്‍ അസിസ് ചുങ്കത്തറ, കണ്‍വിനര്‍ ശ്രീകാന്ത്‌ കണ്ണൂര്‍ , ചീഫ്‌ കോര്‍ഡിനെറ്റര്‍ സുരേഷ് ശങ്കര്‍ , കോ കോര്‍ഡിനെറ്റര്മാരായ ഇക്ബാല്‍ അരീക്കാടന്‍, മുഹമ്മദ്‌ പുന്നക്കാട് എന്നിവര്‍ പങ്കെടുത്തു .

publive-image

 

Advertisment