Advertisment

മകന്റെ തെറ്റിനു അമ്മയെന്തു പിഴച്ചു അത് ന്യായം, കൂടാതെ മകൻ ചെയ്ത തെമ്മാടിത്തരം അറിഞ്ഞ ഉടനെ മാപ്പു പറയാനും മനസ്സ് കാണിച്ചു നല്ല കാര്യം; കുടുംബം നന്നാക്കിയിട്ടു പോരെ സമൂഹം എന്നൊരു സംശയം ഇല്ലാതില്ല; യുവ അധ്യാപിക എഴുതുന്നു

New Update

നടി മലാ പാര്‍വ്വതിയുടെ മകന്‍ അനന്തകൃഷ്ണന്‍ ട്രാന്‍സ് വുമണിന് അശ്ലീല സന്ദേശം അയച്ച വിഷയത്തില്‍ പ്രതികരണവുമായി യുവ അധ്യാപിക രംഗത്ത്.

Advertisment

publive-image

ഡോ. അനൂജ ജോസഫിന്റെ കുറിപ്പ് വായിക്കാം

മകന്റെ തെറ്റിനു അമ്മയെന്തു പിഴച്ചു അത് ന്യായം, കൂടാതെ മകൻ ചെയ്ത തെമ്മാടിത്തരം അറിഞ്ഞ ഉടനെ മാപ്പു പറയാനും മനസ്സ് കാണിച്ചു നല്ല കാര്യം. മാലാ പാർവതിയെന്ന അമ്മയ്ക്ക് ഇതിനപ്പുറം ഒന്നും ചെയ്യാൻ കഴിയില്ലെന്നും മകന്റെ കുറ്റം അമ്മയുടെ മേൽ ആരോപിക്കരുതെന്നും പറഞ്ഞു മുറവിളിക്കുന്ന ഒരുപാടു സുഹൃത്തുക്കളെ കണ്ടു. (സാഹചര്യങ്ങൾക്കും വ്യക്തികൾക്കും അനുസരിച്ചു നിലപാട് മാറ്റുന്ന ഇത്തരക്കാരോട് പുച്ഛം മാത്രം ).

തന്റെ മകൻ അനന്തകൃഷ്ണൻ ട്രാൻസ്‍യുവതിയോടു അപമര്യാദ കാണിച്ചതിന് പാവം അവരെന്തു ചെയ്യും!24hrm മകന്റെ പിന്നാലെ നടക്കാൻ പറ്റുമോ, സമൂഹത്തിനു പിന്നാലെയല്ലേ! ആ മനസ്സ്: നമ്മൾ കാണാതെ പോകരുത്. കുടുംബം നന്നാക്കിയിട്ടു പോരെ സമൂഹം എന്നൊരു സംശയം ഇല്ലാതില്ല.

മറ്റുള്ളവരുടെ വ്യക്തിത്വം വികസിപ്പിക്കാൻ വെമ്പൽ കൊള്ളുന്ന പല മാതാപിതാക്കന്മാരും സ്വന്തം വീട്ടിലെ കുഞ്ഞുങ്ങളുടെ വികസനം മറന്നു പോകുന്നു. ആ മറവി ശെരിയല്ലെന്ന ഓർമപ്പെടുത്തലാണ് ആ കുട്ടികളുടെ നെറികെട്ട പ്രവൃത്തികളും. എല്ലാമുണ്ടായാലും, (തങ്കപ്പെട്ട) സ്വാഭാവത്തിനുടമകളുമായ ആ മക്കളുടെ കാര്യം ആദ്യം ശ്രദ്ധിക്കു. കുടുംബം നന്നായാൽ സമൂഹം താനേ നന്നായിക്കൊള്ളും എന്നല്ലേ.

dr anuja facebook post DR ANUJA JOSEPH
Advertisment