Advertisment

തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്ന സ്ഥാനാര്‍ഥികള്‍ക്ക് വ്യത്യസ്തമായ അനുഭവം നല്‍കി ഒരു വീട്…

New Update

publive-image

Advertisment

എടത്വ: മിക്കപ്പോഴും ഈ വീട്ടിൽ ആരും ഇല്ലയെങ്കിലും വോട്ട് തേടി വരുന്ന സ്ഥാനാർത്ഥികൾക്കും അണികൾക്കും നിരാശരായി മടങ്ങേണ്ട കാര്യമില്ല.

വളർത്തുനായ്ക്കളായ 'ജാക്കി'യും 'ലക്കിയും' പകൽ സമയങ്ങളിൽ കൂടിനുള്ളിൽ തന്നെയായതുകൊണ്ട് ഗേറ്റ് തുറന്ന് അകത്തേക്ക് കയറി ചെല്ലുന്ന ക്ഷീണതരായവരെ വെള്ളം 'കുടിപ്പിക്കും'.

സ്വീകരിക്കാൻ ഇവിടെ ആളില്ലെങ്കിലും ദാഹജലവും പ്രസ്താവനകൾ കാറ്റിൽ പറന്നു പോകാതെ വെയ്ക്കുവാൻ സൗകര്യവും സാനിറ്റെസറും അണു നശികരണ സ്പ്രേയും വീടിൻ്റെ പൂമുഖത്ത് വെച്ചിട്ടുണ്ട്.

സാമൂഹിക പ്രവർത്തകൻ തലവടി തെക്ക് സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ. ജോൺസൺ വി. ഇടിക്കുളയുടെ വീടിൻ്റ പൂമുഖത്താണ് ഈ വ്യത്യസ്ത അനുഭവം.

പലരിലൂടെ വിതരണം ചെയ്യുന്ന ഇലക്ഷൻ പ്രസ്താവനകളും അഭ്യർത്ഥനകളും കൊറോണാ വൈറസ് പകരുവാൻ സാധ്യത ഉള്ളതിനാൽ അവ ഒന്നും തന്നെ ഉടനെ വായിച്ചു നോക്കാറില്ല.

തലവടി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം ആണ്. മൂന്ന് പതിറ്റാണ്ടിലധികമായി പൊതു ടാപ്പുകളിലൂടെ പ്രദേശത്ത് ശുദ്ധജലമെത്തിയിട്ട്.

ഇലക്ഷൻ അടുക്കുന്നതോടെ വാഗ്ദാനങ്ങളുടെ പെരുമഴയാണ്. ജാതി-മത-രാഷ്ട്രീയ ചിന്തകൾക്കതീതമായി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കാൻ കഴിവുള്ളവരെ അധികാരത്തിലെത്തിക്കുകയാണ് ചെയ്യേണ്ടതെന്ന് സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള പറഞ്ഞു.

alappuzha news
Advertisment