Advertisment

ദൈവത്തെ സംരക്ഷിക്കാനായി മനുഷ്യന്റെ തല വെട്ടാൻ ആര് അധികാരം നൽകി? ദൈവത്തെയും പ്രവാചകനെയും വിമർശിക്കുന്നതിന്റെ പേരിൽ തലയറുക്കാൻ മനുഷ്യന് അവകാശമുണ്ടെന്നാണോ ഇവർ കരുതുന്നത്? ഫ്രാന്‍സിലെ കാര്‍ട്ടൂണ്‍ വിവാദം, ചോദ്യങ്ങളുമായി ഡോ. കെ.എസ്. രാധാകൃഷ്ണന്‍; മുസ്ലീം ലീഗ് നിലപാട് തുറന്നു പറയണമെന്നും ആവശ്യം

author-image
admin
New Update

തനിന്ദ ആരോപിച്ച് ഫ്രാന്‍സില്‍ അധ്യാപകനെ 18-കാരനായ അക്രമി തലയറുത്ത് കൊന്ന സംഭവം ഏറെ ചര്‍ച്ചയായിരുന്നു. പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരിലാണ് സാമുവല്‍ പാറ്റി എന്ന അധ്യാപകന്‍ പാരീസില്‍ കൊല്ലപ്പെട്ടത്.

Advertisment

ഈ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി നേതാവ് ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പും ശ്രദ്ധേയമാവുകയാണ്. ദൈവത്തെ സംരക്ഷിക്കാനായി മനുഷ്യന്റെ തല വെട്ടാന്‍ ആരാണ് അധികാരം നല്‍കിയതെന്ന് അദ്ദേഹം ചോദിക്കുന്നു.

publive-image

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം...

ദൈവത്തെ സംരക്ഷിക്കാനായി മനുഷ്യന്റെ തല വെട്ടാൻ ആര് അധികാരം നൽകി?

ദൈവനിന്ദ നടത്തി എന്ന കുറ്റം ആരോപിക്കപ്പെട്ട ഒരു മനുഷ്യന്റെ തല മുസ്ലിം തീവ്രവാദികൾ അറുത്തു മാറ്റി പ്രദർശിപ്പിച്ചു. ലിബറലിസത്തിനു പേരുകേട്ട ഫ്രാൻസിലാണ് സംഭവം. കാര്യം ലളിതമാണ് ഒരു കാർട്ടൂൺ പ്രദശിപ്പിച്ചു എന്നതാണ് ആരോപിതമായ കുറ്റം.

ദൈവനിന്ദകരുടെ തലയറുത്തു മാറ്റണമെന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്. ഇന്നുവരെ ആരും കണ്ടിട്ടില്ലാത്ത അല്ലാഹുവിനെ വിമർശിച്ചാൽ ആരെയും കൊല്ലാം എന്നാണ് മുസ്ലീങ്ങൾ വിശ്വസിക്കുന്നത്. ആ വിശ്വാസം അവരെ രക്ഷിക്കുമെന്നും അവർ കരുതുന്നു. ദൈവനിന്ദകനെ കൊന്നവന് സ്വർഗം കിട്ടുമത്രെ. അങ്ങിനെയാണ് ഖുർആൻ പഠിപ്പിക്കുന്നത്. അങ്ങനെയല്ലാതെ ഖുർആൻ പഠിപ്പിക്കാൻ മുസ്ലീം മതപണ്ഡിതന്മാർ തയ്യാറുമല്ല.

കേരളത്തിലെ മത പണ്ഡിതന്മാർ കരുണയുള്ളവരാണ്. അതുകൊണ്ടാണ് തൊടുപുഴയിലെ ജോസഫ് മാഷോട് കേരള മുസ്ലിംകൾ കരുണ കാണിച്ചതും അദ്ദേഹത്തെ കൊല്ലാതിരുന്നതും . മാഷ് തെറ്റായി പ്രവാചകൻറെ പേര് ഉപയോഗിച്ചതിൻ്റെ പേരിലാണ് കൈവെട്ടിയത്. ദൈവത്തെ മാത്രമല്ല ദൈവത്തിൻ്റെ പ്രവാചകനെ വിമർശിച്ചാലും ശിക്ഷ ഉറപ്പാണ്. എന്നെ അമ്പരിപ്പിച്ചകാര്യം ഇതൊന്നുമല്ല. തലവെട്ടിയതും കൈവെട്ടിയതും തെറ്റാണെന്നു പറയാൻ മുസ്ലീം മതസംഘടനകൾ തയ്യാറാകുന്നില്ല എന്നതാണ്.

ദൈവത്തെയും പ്രവാചകനെയും വിമർശിക്കുന്നതിന്റെ പേരിൽ തലയറുക്കാൻ മനുഷ്യന് അവകാശമുണ്ടെന്നാണോ ഇവർ കരുതുന്നത്? അങ്ങിനെ എങ്കിൽ അക്കാര്യം അവർ തുറന്നു പറയണം. അല്ലെങ്കിൽ അവർ അതിനെ അപലപിക്കണം.

ഇക്കാര്യത്തിൽ മുസ്ലിംലീഗ് അവരുടെ നിലപാട് തുറന്നു തന്നെ പറയണം. മുസ്ലിംലീഗ് സെക്കുലർ പാർട്ടിയാണ് എന്നാണ് അവർ അവകാശപ്പെടുന്നത്. ഈ അവകാശവാദം ശരിയാണ് എങ്കിൽ ദൈവത്തിൻറെ പേരിൽ മനുഷ്യനെ കൊല്ലുന്ന നിലപാടിനെതിരെ അവർ പ്രതികരിക്കുക തന്നെ വേണം.

മഹാത്മാഗാന്ധിയെക്കാൾ മതേതരവാദികളാണ് തങ്ങൾ എന്ന് ആവർത്തിച്ചു അവകാശപ്പെടുന്ന കോൺഗ്രസ് പാർട്ടി എന്തുകൊണ്ടാണ് ഈ കൊലപാതകങ്ങളെ അപലപിക്കാത്തത്? ദൈവത്തിൽ തരിമ്പും വിശ്വാസമില്ലാത്ത കമ്മ്യൂണിസ്റ്റുകാർ എന്തുകൊണ്ടാണ് നിശബ്ദത പാലിക്കുന്നത്? എന്തുകൊണ്ടാണ് കേരളത്തിലെ ക്രൈസ്തവ മാനവികവാദികൾ ഒന്നും മിണ്ടാതിരിക്കുന്നത്?

കേരളത്തിലെ എഴുത്തുകാരെ കുറിച്ച് ഒന്നും പറയുന്നില്ല. അവർ എന്തും ചയ്യും. എങ്ങിനെയാണ് ഒരു എഴുത്തുകാരന് ജമാ അത്തെ ഇസ്ലാമിയുടെയും വീക്ഷണത്തിന്റെയും മനോരമയുടെയും പുണ്യഭൂമിയുടെയും പത്രാധിപരായി വിരചിച്ച് കഴിയുക? ഒപ്പം കമ്മ്യൂണിസ്റ്റ് കലാസംഘടനയുടെ അധ്യക്ഷ പദവിയും വഹിക്കുക. എന്തതിശയമേ ഇതിൻറെ പേരാണ് എഴുത്തുകാരന്റെ സ്വാതന്ത്ര്യം. അതുകൊണ്ടു എഴുത്തുകാരുടെ മൗനം മനസ്സിലാക്കാവുന്നതേ ഉള്ളു. കേരളസമൂഹവും അവർക്കു അത്ര പ്രാധാന്യമേ നൽകുന്നുള്ളൂ. പക്ഷെ രാഷ്ട്രീയക്കാർ അങ്ങിനെയല്ല. അവർക്കു ജനങ്ങളോട് ഉത്തരവാദിത്വമുണ്ട് . അതുകൊണ്ട് മുസ്ലിം മതനിലപാടുകളിൽ അവർ പുലർത്തുന്ന കുറ്റകരമായ മൗനം അവസാനിപ്പിക്കണം.

Advertisment