Advertisment

ഡോ: സെബാസ്റ്റ്യൻ പോളിന് വിമാനത്താവളത്തില്‍ ഉജ്ജല സ്വീകരണം.

author-image
admin
New Update

റിയാദ് : നവോദയയുടെ നാലാം കേന്ദ്ര സമ്മേളനത്തിനെത്തിയ മാധ്യമ പ്രവർത്തകനും നിയമജ്ഞനും ആയ ഡോക്ടർ സെബാസ്റ്റ്യൻ പോളിനെ നവോദയ പ്രവർത്തകർ റിയാദ് വിമാനത്താവളത്തിൽ സ്വീകരിക്കുന്നു.

Advertisment

publive-image

കേരളത്തിലെ വെള്ളപ്പൊക്കത്തെ തുർന്ന് വ്യാഴാഴ്ച്ച വൈകുന്നേരം 7 മണിക്ക് കൊച്ചിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന സൗദി എയർലൈൻസ് 8 മണിക്കൂർ വൈകി വെള്ളിയാഴ്ച രാവിലെ 3 മണിക്കാണ് റിയാദിലേക്കു പുറപ്പെട്ടത്. അത്രയും നേരം കാത്തിരിക്കേണ്ടി വന്നത് കുറച്ചു ബുദ്ധിമുട്ടയെങ്കിലും ആദ്യമായി റിയാദിൽ എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സെബാസ്റ്റ്യൻ പോൾ പറഞ്ഞു.

നവോദയ സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ ബൊക്ക നൽകി സ്വീകരിച്ചു. നവോദയ പ്രവർത്തകർ അൻവാസ്, ബാലകൃഷ്ണൻ, സുരേഷ് സോമൻ, ബാബുജി, നിസാർ അഹമ്മദ്, അനിൽ, ഷാജു കുമ്മിൾ, ഷൈജു ചെമ്പൂര്, വിക്രമലാൽ, കുമ്മിൾ സുധീർ എന്നിവർ സന്നിഹിതരായിരുന്നു.

Advertisment