രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ എത്രയെളുപ്പം ! പൊടിക്കൈകളുമായി ഡോക്ടറും അമ്മയും; വൈറലായി വീഡിയോ

ന്യൂസ് ബ്യൂറോ, ഇടുക്കി
Wednesday, July 29, 2020

കൊവിഡ് 19 എന്ന മഹാമാരിക്ക് അന്ത്യം കുറിക്കാന്‍ തീര്‍ച്ചയായും വാക്‌സിനുകള്‍ കണ്ടുപിടിച്ചേ മതിയാകൂ. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ കൊവിഡ് വ്യാപനത്തില്‍ നിന്ന് നമുക്ക് രക്ഷ നേടാന്‍ സാധിക്കും. ശരീരത്തിന് രോഗപ്രതിരോധ ശേഷി ഉണ്ടാവുകയെന്നതാണ് പരമപ്രധാനം.

പക്ഷേ, എങ്ങനെ രോഗപ്രതിരോധ ശേഷി കൂട്ടും ? അതിന് ഇതാ എളുപ്പമാര്‍ഗവുമായി വീഡിയോ അവതരണത്തിലൂടെ രംഗത്തെത്തിയിരിക്കുകയാണ് തൊടുപുഴയിലെ പ്രശസ്ത ആയുര്‍വേദ ഡോക്ടറായ സതീഷ് വാര്യരും അമ്മ ഗീത വാര്യരും.

ഇരുവരും ഷോട്ട്ഫിലിം മാതൃകയില്‍ അവതരിപ്പിച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ആ വീഡിയോ കാണാം…

×