Advertisment

കേരളത്തിന്റെ കണ്ണീര്‍മഴ തോരട്ടെ; പുലരി പിറക്കട്ടേ; അന്നേ ഡ്രാമ ട്രെയിലര്‍ റിലീസ് ചെയ്യുന്നുള്ളൂ: മോഹന്‍ലാല്‍

author-image
ഫിലിം ഡസ്ക്
New Update

Image result for മോഹന്‍ലാല്‍ drama

Advertisment

മോഹന്‍ലാല്‍, രഞ്ജിത് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ഡ്രാമ’യുടെ ഒഫീഷ്യല്‍ ട്രെയിലര്‍ ഇന്ന് പുറത്തുവിടാനിരിക്കെ കേരളത്തിലെ മഴക്കെടുതി കാരണം ട്രെയിലര്‍ ഇപ്പോള്‍ റിലീസ് ചെയ്യില്ലെന്ന് മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേരളത്തിന്റെ കണ്ണീര്‍മഴ തോരട്ടെ പുലരി പിറക്കട്ടേ, അന്നേ ഡ്രാമ ട്രെയിലര്‍ റിലീസ് ചെയ്യുന്നുള്ളൂ എന്നാണ് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

വര്‍ണചിത്ര, ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സ് ആന്‍ഡ് ലില്ലി പാഡ് മോഷന്‍ പിക്‌ചേഴ്‌സ്, യുകെ ലിമിറ്റഡിന്റെ ബാനറില്‍ എം.കെ.നാസര്‍, മഹാസുബൈര്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഴകപ്പന്‍ കൈകാര്യം ചെയ്യുന്നു.

രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ, ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ബൈജു, കനിഹ, ആശാശരത്, അരുന്ധതി നാഗ് ബേബി ലാറ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

മഴക്കെടുതി കാരണം നേരത്തെ കായംകുളം കൊച്ചുണ്ണിയുടെയും പടയോട്ടത്തിന്റെയും റിലീസ് മാറ്റിവെച്ചിരുന്നു.

 

https://www.facebook.com/ActorMohanlal/photos/a.562983553757345.1073741830.365947683460934/1851691771553177/?type=3

Advertisment