Advertisment

ഇത് അച്ഛനുള്ള എന്റെ പിറന്നാള്‍ സമ്മാനം’; തകര്‍പ്പന്‍ സെഞ്ച്വറിയുമായി ദ്രാവിഡിന്റെ മകന്‍

New Update

ബംഗലൂരു: ഇന്ത്യയുടെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡിന് പിറന്നാള്‍ സമ്മാനമായി മകന്‍ സമിത് ദ്രാവിഡിന്റെ സെഞ്ച്വറി. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച അണ്ടര്‍-14 കുട്ടികള്‍ക്കായുള്ള ബി.ടി.ആര്‍ കപ്പില്‍ സെഞ്ചുറി നേടിയ സമിതിന്റെയും മുന്‍ ഇന്ത്യന്‍ താരം സുനില്‍ ജോഷിയുടെ മകന്‍ ആര്യന്‍ ജോഷിയുടെയും മികവില്‍ മല്ല്യ അതിഥി ഇന്റര്‍നാഷണല്‍ സ്‌കൂളിന് 412 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കി.

Advertisment

publive-image

ആദ്യം ബാറ്റുചെയ്ത മല്ല്യ അതിഥി സ്‌കൂള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 500 റണ്‍സാണെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ വിവേകാനന്ദ സ്‌കൂള്‍ 88 റണ്‍സിന് പുറത്തായി.സമിത് 150 റണ്‍സും ആര്യന്‍ 154 റണ്‍സുമെടുത്തു. നാളെയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും നിലവില്‍ അണ്ടര്‍ 19 ടീം പരിശീലകനുമായ രാഹുല്‍ ദ്രാവിഡിന്റെ പിറന്നാള്‍.

അച്ഛനുള്ള പിറന്നാള്‍ സമ്മാനമാണ് തന്റെ സെഞ്ച്വറിയെന്ന് മത്സരശേഷം സമിത് പ്രതികരിച്ചു.

നേരത്തെ 2015 ല്‍ അണ്ടര്‍-12 ഗോപാലന്‍ ക്രിക്കറ്റ് ചലഞ്ചില്‍ മികച്ച ബാറ്റ്സ്മാനായും സമിതിനെ തെരഞ്ഞെടുത്തിരുന്നു. അന്ന് മല്ല്യ അതിഥി സ്‌കൂളിനായി മൂന്ന് അര്‍ധസെഞ്ചുറികളാണ് സമിത് നേടിയത്.

അണ്ടര്‍ 19 ലോകകപ്പ് പരിശീലനത്തിനായി ന്യൂസിലാന്‍ഡിലാണ് ദ്രാവിഡിപ്പോഴുള്ളത്. ഇന്ത്യയ്ക്കു വേണ്ടി 164 ടെസ്റ്റുകളില്‍ നിന്ന് 13288 റണ്‍സ് നേടിയിട്ടുണ്ട് ദ്രാവിഡ്.

Advertisment