Advertisment

വീട്ടിൽ നിന്ന് പുതിയ ബൈക്കിന്റെ റജിസ്ട്രേഷനുമായി ബന്ധപ്പെട്ട രേഖകളുമായി ഇറങ്ങി; ബൈക്ക് പാലത്തിൽ നിർത്തി ആറ്റിലേക്കു ചാടി; യുവാവിനായി തിരച്ചിൽ 

New Update

പത്തനംതിട്ട: പാലത്തിൽ നിന്ന് യുവാവ് അച്ചൻകോവിലാറ്റിലേക്ക് ചാടി. തണ്ണിത്തോട് മുരളി സദനം ശബരിനാഥ് (26) ആണ് ആറ്റിൽ നിന്നു ചാടിയത്. ഇന്ന് രാവിലെ 9.10നാണ് സംഭവം. വീട്ടിൽ നിന്ന് പുതിയ ബൈക്കിന്റെ റജിസ്ട്രേഷനുമായി ബന്ധപ്പെട്ട രേഖകളുമായി ഇറങ്ങിയതാണ്.

publive-image

പാലത്തിൽ ബൈക്ക് നിർത്തി ആറ്റിലേക്കു ചാടുന്നത് കണ്ട ആളുകൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസും അഗ്നിരക്ഷാ സേനയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വലഞ്ചുഴിയിൽ നിന്ന് ഒരു ബാഗ് നാട്ടുകാര്‍ കണ്ടെത്തി പൊലീസിൽ ഏൽപ്പിച്ചിട്ടുണ്ട്. തിരച്ചിൽ തുടരുന്നു.

missing case drawn death
Advertisment