Advertisment

കുവൈറ്റില്‍ പൊതുനിരത്തുകളില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളും സൈക്കിളുകളും ഓടിക്കുന്നത് നിരോധിച്ചു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പൊതുനിരത്തുകളില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളും സൈക്കിളുകളും ഓടിക്കുന്നത് ആഭ്യന്തര മന്ത്രാലയം നിരോധിച്ചു.

പൊതുറോഡുകളില്‍ അനധികൃത മോട്ടോര്‍ സൈക്കിളുകള്‍ ഓടിക്കുന്നത് നിയമലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. എക്‌സിക്യൂട്ടീവ് ചട്ടങ്ങളുടെ ആര്‍ട്ടിക്കിള്‍ 27 പ്രകാരം പരമാവധി രണ്ട് മാസം വരെ ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതായിരിക്കും.

ഡ്രൈവറുടെയും നിരത്തുകളില്‍ സഞ്ചരിക്കുന്ന മറ്റുള്ളവരുടെയും ജീവന്‍ ഇത്തരം വാഹനങ്ങള്‍ മൂലം അപകടത്തിലാകുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.

അടുത്തിടെയായി, റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഓടിക്കുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ട്. അവരില്‍ പലരും തിരക്കേറിയ പാതകളിലൂടെയും കാല്‍നടയാത്രികര്‍ക്കുള്ള വഴികളിലൂടെയും സഞ്ചരിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Advertisment